കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നടത്തുന്ന നീരുവ് പദ്ധതി തുടങ്ങി. പഞ്ചായത്ത് തല ഉദ്ഘാട നവും പദ്ധതി രേഖ പ്രകാശനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി നട ത്തിയ പരിപാടിയില്‍ ക്ഷേമകാര്യ ചെയര്‍മാന്‍ സഹദ് അറിയൂര്‍ അധ്യക്ഷനായി. വിക സനകാര്യ ചെയര്‍മാന്‍ പി.എം നൗഫല്‍ തങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സ ണ്‍ ഇന്ദിര മാടത്തുംപള്ളി, പഞ്ചായത്ത് അംഗങ്ങളായ മേരി സന്തോഷ്, ടി.കെ ഷമീര്‍, വി.ഇ.ഒ യാസര്‍ അറഫാത്ത്, പദ്ധതി എന്‍ജിനീയര്‍ എം.കെ മുഹമ്മദലി ജൗഫര്‍, ഓവര്‍ സിയര്‍ സുഫിയാന്‍, അക്കൗണ്ടന്റുമാരായ അസീര്‍ വറോടന്‍, ഇ.എം അഷ്റഫ് തുടങ്ങി യവര്‍ സംബന്ധിച്ചു.