മാലിന്യ ശേഖരണ രീതികള്‍ മികച്ച രീതിയില്‍ നടപ്പാക്കി ഹരിത കര്‍മ്മ സേനയ്ക്കുള്ള സംസ്ഥാന പുരസ്‌ക്കാരം കരസ്ഥമാക്കി മാതൃകയാവുകയാണ് പല്ലശ്ശന ഗ്രാമ പഞ്ചായ ത്തിലെ ഹരിത കര്‍മ്മ സേന. 2019 ലാണ് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേന പ്രവര്‍ത്ത നം ആരംഭിക്കുന്നത്. തുടക്കത്തില്‍ 16 വാര്‍ഡുകളിലായി 32 സേനാംഗങ്ങള്‍ ഉണ്ടായിരു ന്നെങ്കിലും നിലവില്‍ 22 പേരായാണ് പ്രവര്‍ത്തനം. ആദ്യഘട്ടങ്ങളില്‍ വീടുകളില്‍ നിന്ന് മാലിന്യം കൊടുക്കാന്‍ തയ്യാറാവാതിരുന്നത് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും പിന്നീട് പഞ്ചായത്തില്‍ ഉടനീളം നടത്തിയ കൃത്യമായ ബോധവത്ക്കരണത്തിലൂടെ അതില്ലാതാ ക്കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സായ് രാധ പറഞ്ഞു.
ഓരോ വീടുകളിലും കലണ്ടര്‍ പ്രകാരം കൃത്യമായി ഹരിതകര്‍മ്മസേന എത്തി മാലി ന്യം ശേഖരിക്കുന്നതോടൊപ്പം അവ വലിച്ചെറിയുന്നത് ഒഴിവാക്കുന്നതിനുള്ള ഇടപെട ലുകളും പഞ്ചായത്ത് നടത്തി. ഹരിത കര്‍മ്മസേന ശേഖരിക്കുന്ന മാലിന്യം ഏജന്‍സിക്ക് നല്‍കുന്നതുവഴിയുള്ളതും വീടുകളില്‍ നിന്നും ലഭിക്കുന്ന ഫീസുമാണ് സേനയുടെ പ്ര ധാന വരുമാനമാര്‍ഗ്ഗം. ഒരു സേനാംഗത്തിന് പ്രതിദിനം ചുരുങ്ങിയത് 500 രൂപയെങ്കിലും വരുമാനം ഉണ്ടാവുന്ന തരത്തിലാണ് സേന പ്രവര്‍ത്തിക്കുന്നത്.
മാലിന്യം ഇല്ലാതാവുന്നതിനൊപ്പം സ്ത്രീകള്‍ക്ക് സ്ഥിരമായി തൊഴിലവസരവും ഹരിത കര്‍മ്മ സേന സൃഷ്ടിക്കുന്നു. പഞ്ചായത്തിലെ ആറായിരത്തോളം വീടുകളിലും ഇരുന്നൂ റിലധികം കടകളിലും ക്യുആര്‍ കോഡ് സ്ഥാപിച്ചാണ് മാലിന്യ ശേഖരണം നടത്തുന്നത്. മാലിന്യം ശേഖരിക്കാന്‍ എത്തുന്ന സമയം, വീട്ടുകാര്‍ ഇല്ലാത്തത്, ഫീസ് നല്‍കുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം ഹരിതമിത്ര ആപ്പില്‍ രേഖപ്പെടുത്തുന്ന തരത്തിലാണ് പ്രവര്‍ത്തനം.
പ്ലാസ്റ്റിക്, ചെരുപ്പ്, ബള്‍ബ്, പൊട്ടിയ ചില്ല്, ഉപയോഗശൂന്യമായ ലെതര്‍ ഉത്പന്നങ്ങള്‍ തുടങ്ങി കലണ്ടര്‍ പ്രകാരം എല്ലാ തരം മാലിന്യങ്ങളും ഹരിതകര്‍മ്മ സേന ശേഖരിക്കു ന്നുണ്ട്. പഞ്ചായത്തിലെ എല്ലാ വീടുകളിലും കൃത്യമായ മാലിന്യ ശേഖരണമാണ് സേന നടത്തുന്നത്. ശുചിത്വ മിഷന്റെ ജില്ലയിലെ മികച്ച ഹരിതകര്‍മ്മ സേനയ്ക്കുള്ള പുര സ്‌കാരവും നെന്മാറ ബ്ലോക്കിലെ മികച്ച ഹരിത കര്‍മ്മ സേനയ്ക്കുള്ള പുരസ്‌കാരവും പ്രസ്തുത സേനക്ക് ലഭിച്ചിട്ടുണ്ട്. പഞ്ചായത്തിലെ എല്ലാ വീടുകളും കൃത്യമായി മാലിന്യം നല്‍കുന്നുണ്ടെങ്കിലും പഞ്ചായത്ത് പരിധിയിലുള്ള വനപ്രദേശങ്ങളില്‍ മാലിന്യം തള്ളു ന്ന സാഹചര്യം നിലവിലുള്ളത് കണ്ടെത്താന്‍ സി.സി.ടി.വി. ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് ആലോചനയിലാണ്.