മണ്ണാര്‍ക്കാട്: ഇന്ത്യന്‍ ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും കാവല്‍ക്കാര നാണ് രാഹുല്‍ ഗാന്ധിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ദീന്‍ എം എല്‍എ.വിമര്‍ശനങ്ങളെ വായ്മൂടി കെട്ടുന്ന ഫാഷിസ്റ്റ് ഭരണകൂട ഭീകരതയ്‌ക്കെതിരെ രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മണ്ണാര്‍ക്കാട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നഗരത്തില്‍ നടത്തിയ പ്രതിഷേധാഗ്‌നിയുടെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം.കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തിയ ഭാരത് ജോഡോ യാത്ര യില്‍ വിറളി പൂണ്ട കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ അദ്ദേഹത്തിന്റെ വായടപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരം ഗൂഢശ്രമം നടത്തുന്നത്.രാഹുല്‍ ഗാന്ധി ഒറ്റയ്ക്ക ല്ല.ജനാധിപത്യ ഇന്ത്യയിലെ ഓരോ മണല്‍ തരികളും അദ്ദേഹത്തിന്റെ ഒപ്പമുണ്ടെന്നും എംഎല്‍എ പറഞ്ഞു.
വ്യാഴാഴ്ച രാത്രി 10ന് നെല്ലിപ്പുഴയില്‍ നിന്നും ആരംഭിച്ച പ്രതിഷേധാഗ്നി കോടതിപ്പടിയി ല്‍ സമാപിച്ചു.നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണി നിരന്നു.സമാപന യോഗത്തില്‍ യൂ ത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി അധ്യക്ഷനായി. മുസ് ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കളത്തില്‍ അബ്ദുല്ല, ജില്ല ജനറള്‍സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ്, മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍, ജില്ലാ ലീഗ് ഭാരവാഹികളായ പൊന്‍പാറ കോയ ക്കുട്ടി, ടി.എ സലാം മാസ്റ്റര്‍,നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍, യൂത്ത് ലീഗ് സം സ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍, ജില്ല ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം, സെക്ര ട്ടറി അഡ്വ. നൗഫല്‍ കളത്തില്‍, എം.ടി അസ്ലം, ഹംസ.കെ.യു സംസാരിച്ചു.
പന്തമേന്തി നടത്തിയ പ്രതിഷേധാഗ്‌നിയിക്ക് കൊളമ്പന്‍ ആലിപ്പൂ ഹാജി, കെ.ടി ഹംസ പ്പ, പി.മുഹമ്മദാലി അന്‍സാരി, റഷീദ് മുത്തനില്‍, ഹുസൈന്‍ കളത്തില്‍, കെ.ടി അബ്ദു ല്ല, മജീദ് തെങ്കര, സി. ഷഫീഖ് റഹ്മാന്‍, ബിലാല്‍ മുഹമ്മദ്, പി.ഷാനവാസ്, യൂസഫ് പാക്ക ത്ത്, ഉസ്മാന്‍ കൂരിക്കാടന്‍, അസീസ് പച്ചീരി, കെ.സി അബ്ദുറഹ്മാന്‍, ടി.കെ ഫൈസല്‍, മുജീബ് പെരുമ്പടി, കെ.കെ ബഷീര്‍, ടി.കെ ഹംസക്കുട്ടി, സക്കീര്‍ മുല്ലക്കല്‍, ടി.പി മന്‍സൂര്‍, ഉണ്ണീന്‍വാപ്പ, ബുഷൈര്‍, ഷൗക്കത്ത്, പി.നൗഷാദ്, ഷമീര്‍ വേളക്കാടന്‍, മുജീ ബ്.സി, സി.കെ സദകത്തുല്ല, സൈനുദ്ദീന്‍ കൈതച്ചറ, ഷമീര്‍ മണലടി, ഹാരിസ് കോല്‍ പ്പാടം, സമദ് പൂവ്വക്കോടന്‍, ഷമീര്‍ ബാപ്പു, ഷരീഫ് പച്ചീരി, റഹീം ഇരുമ്പന്‍, എ.കെ കുഞ്ഞയമു, ഖാദര്‍, ഷബീര്‍, പി.നൗഷാദ്, കെ.ടി ജഫീര്‍, ബഷീര്‍ തെക്കന്‍, ടി.കെ സഫുവാന്‍, സൈഫു.എം.ആര്‍, ഷൗക്കത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ സ്വാഗതവും ട്രഷറര്‍ ഷറഫുദ്ദീന്‍ ചങ്ങലീരി നന്ദിയും പറഞ്ഞു.