അലനല്ലൂര്‍: അലനല്ലൂര്‍ പഞ്ചായത്തിലെ കൈരളി-മുറിയക്കണ്ണി റോഡ് നവീകരണം പൂര്‍ത്തിയായി.കൈരളി സെന്റര്‍,വായനശാല,ആനക്കല്ല് പാലം,മുറിയക്കണ്ണി സെന്റര്‍ എന്നിവടങ്ങളിലാണ് റോഡ് പുനരുദ്ധാരണം നടത്തിയത്.രണ്ട് സ്ഥലങ്ങളില്‍ റീ ടാറി ങ്ങും,പാലത്തിനോട് ചേര്‍ന്ന ഭാഗത്ത് ഇന്റര്‍ലോക്ക് കട്ടയും പതിച്ചു.ഗ്രാമ പഞ്ചായ ത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ട് ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തികള്‍ നടത്തിയത്.
അതേ സമയം റോഡിനോട് തുടര്‍ന്ന് വരുന്ന മുറിയക്കണ്ണി -തിരുവിഴാംകുന്ന് സെന്റര്‍ വരെയുള്ള ഒന്നര കിലോ മീറ്റര്‍ ദുരം വളരെ ശോച്യമാണ്.ഈ വര്‍ഷത്തില്‍ തന്നെ റോഡ് നവീകരണത്തിന് അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
വാര്‍ഡ് മെമ്പര്‍ എ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.സിപിഎം ബ്രാഞ്ച് സെക്രട്ടറി യൂസഫ് പുല്ലിക്കുന്നന്‍ അധ്യക്ഷനായി.അബ്ബാസ് കൊങ്ങത്ത്, ഖമറുദ്ദീന്‍ മലയില്‍, അബ്ദുല്‍ കബീര്‍ തയ്യില്‍, മുംതാസ്, ഷാനിര്‍, നാസര്‍, ഉസ്മാന്‍, കുഞ്ഞാലി, നുസൈ ബുദ്ദീന്‍, സിദ്ധീഖ് മലയില്‍ എന്നിവര്‍ സംബന്ധിച്ചു.കൂപ്പയില്‍ മണി സ്വാഗതം പറഞ്ഞു.