മണ്ണാര്‍ക്കാട്: എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് മണ്ണാര്‍ക്കാട് മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും അംഗീകൃത ലൈബ്രറികള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നു. 20000 രൂപയുടെ പുസ്തകങ്ങളാണ് ഓരോ സ്‌കൂളുകള്‍ക്കും ലൈബ്രറികള്‍ക്കും വിതരണം ചെയ്യുന്നത്.കേരള നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായും സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ (ആസാദി ക അമൃത് മഹോത്സവ് )ഭാഗ മായും തിരുവനന്തപുരം നിയമസഭ സമുച്ചയത്തില്‍ സംഘടിപ്പിച്ച പുസ്തകോത്സവത്തി ന്റെ തീരുമാന പ്രകാരവുമാണ് പുസ്തക വിതരണം.മണ്ഡലത്തില്‍ ഈ മാസം 28,29 തിയ്യതികളില്‍ പുസ്തക വണ്ടി സഞ്ചരിക്കും.ഓരോ സ്‌കൂളുകളിലുമെത്തി അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നേരിട്ട് പുസ്തകങ്ങള്‍ കൈമാറും.
28ന് രാവിലെ 10മണിക്ക് എടത്തനാട്ടുകര ജി.ഒ.എച്ച്എസ് സ്‌കൂളില്‍ നിന്ന് തുടങ്ങും. തുടര്‍ന്ന് ജിഎച്ച്.എസ്എസ് അലനല്ലൂര്‍, ജി.യു.പി.എസ് ഭീമനാട്, അക്ഷര വായനശാല പാറപ്പുറം, ഇ.എം.എസ് പബ്ലിക് ലൈബ്രറി, ജി.എച്ച്.എസ് വടശ്ശേരിപ്പുറം, പുലരി ക്ലബ്ബ് കുളപ്പാടം, ജി.എച്ച്.എസ് നെച്ചുള്ളി, വി 50 ക്ലബ്ബ് കോടതിപ്പടി, ജി.എം.യു.പി.എസ് മണ്ണാ ര്‍ക്കാട്, എന്നിവിടങ്ങളില്‍ സഞ്ചരിച്ച് ജി.എച്ച്.എസ് തെങ്കരയില്‍ സമാപിക്കും. 29ന് അട്ടപ്പാടിയിലെ എം.ആര്‍.എസ് മുക്കാലി, ജി.എല്‍.പി.എസ് കക്കുപ്പടി, ജി.യു.പി.എസ് കാരറ, ജി.എച്ച്.എസ്.എസ് അഗളി, ജി.എച്ച്.എസ്.എസ് ഷോളയൂര്‍, പുസ്തക വിതരണം നടത്തി. ജി.എച്ച്.എസ്.എസ് പുതൂരില്‍ സമാപിക്കും.