മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ ഡോക്ടര്‍മാരേയും മരുന്നും ലഭ്യമാക്കണമെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യ പ്പെട്ടു.വിഷയം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ആരോഗ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെ ടുത്തി.നിലവില്‍ സൂപ്രണ്ട് അടക്കം അഞ്ച് ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമല്ലാത്തത് വിമര്‍ശനത്തിനിടയാക്കി.
നേരത്തെയുണ്ടായിരുന്ന സൂപ്രണ്ട് സ്ഥാനം കയറ്റം ലഭിച്ച് സ്ഥലം മാറിപ്പോയതോടെ മറ്റൊരു ഡോക്ടര്‍ക്ക് സൂപ്രണ്ടിന്റെ ചുമതല നല്‍കിയിരിക്കുകയാണ്.ഡോക്ടര്‍മാരുടെ കുറവ് കാരണം സാധാരണക്കാര്‍ക്ക് ആശുപത്രിയില്‍ നിന്നുള്ള സേവനം യഥാവിധി ലഭിക്കാത്ത അവസ്ഥയാണെന്നും ആക്ഷേപമുണ്ട്.മരുന്നുകളുടെ ക്ഷാമവും രോഗികളെ വലയ്ക്കുകയാണ്.ആശുപത്രിയിലേക്ക് മരുന്ന് വാങ്ങുന്നതിനായി നഗരസഭ 2,80,000 രൂപയോളം അനുവദിച്ചിട്ടുണ്ട്.ജില്ലയില്‍ തന്നെ ഏറ്റവുമധികം പ്രസവം നടക്കുന്ന താലൂക്ക് ആശുപത്രിയില്‍ പ്രസവ ചികിത്സയില്‍ കുറവ് വന്നതും പ്രതിഷേധത്തിനിട യാക്കി.ഒരു മാസം നൂറിലധികം പ്രസവങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ രണ്ട് പ്രസവം പോലും നടക്കുന്നില്ലെന്നത് അംഗീകരിക്കാനാകില്ലെന്ന് നഗരസ ഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
അനസ്‌ത്യേഷ്യസ്റ്റിന്റെ സേവനം 24 മണിക്കൂറും ലഭിക്കാത്തതിനാലാണ് പ്രസവ ചി കിത്സയില്‍ കുറവ് വരുന്നതെന്ന് ഡോ.കല വ്യക്തമാക്കി.താലൂക്ക് ആശുപത്രിയിലെ ത്തുന്നവര്‍ക്ക് മികച്ച സേവനം ലഭ്യമാകാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യ മാണെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ പറഞ്ഞു.ഡയാലിസിസ് യൂണിറ്റില്‍ ഒരു ഷിഫ്റ്റ് കൂടി അ ധികമായി ആരംഭിക്കാനും യോഗം തീരുമാനിച്ചു.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.നഗര സഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ പ്രസീത,കണ്‍സിലര്‍മാര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.