മണ്ണാര്‍ക്കാട്: സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ വകുപ്പ് നടത്തിയ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍എം എംഎസ്) പരീക്ഷയില്‍ മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്ക ന്‍ഡറി സ്‌കൂള്‍ പാല ക്കാട് ജില്ലയില്‍ ഒന്നാമതും സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനവും നേടി. വിദ്യാലയ ത്തിലെ 241 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 188 വിദ്യാര്‍ ത്ഥികള്‍ വിജയിച്ചു. 34 കുട്ടികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടി.
വിജയികളായ കുട്ടികള്‍ക്ക് ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ വര്‍ഷം തോറും 12,000/ രൂപ ലഭിക്കും എന്നതാണ് ഈ സ്‌കോളര്‍ഷിപ്പിന്റെ പ്രത്യേകത. മുന്‍വര്‍ഷങ്ങളില്‍ എന്‍എംഎംഎസ് പരീക്ഷയില്‍ ജില്ലാ – സംസ്ഥാന തലങ്ങളില്‍ മുന്‍നിരയില്‍ തന്നെയാ യിരുന്നു എംഇഎസ് സ്‌കൂള്‍.എന്‍ ഷംസുദ്ദീന്‍ എംഎല്‍യുടെ ഫ്‌ലെയിം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം ലഭ്യമാക്കി യിരുന്നു.എംഎല്‍എയുടെ പ്രത്യേക മേല്‍നോട്ടത്തിലാണ് മണ്ഡലത്തിലെ മറ്റു സ്‌കൂളു കളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് എന്‍എംഎംഎസ് പരീക്ഷാ പരിശീലനം സംഘടിപ്പി ച്ചത്.
സ്‌കൂളിലെ അധ്യാപകരും ശനി ഞായര്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ കുട്ടികള്‍ക്ക് ക്ലാസുകളെടുത്തിരുന്നു. ചിട്ടയായ പരിശീലനവും മോക്ക് ടെസ്റ്റുകളും അവധി ദിവസ ക്ലാസുകളും നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ ഈ മിന്നും വിജയം കരസ്ഥമാക്കിയതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.