പാലക്കാട്: മാലിന്യ നിര്‍മ്മാര്‍ജനത്തിന് പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആരോഗ്യ ജാഗ്രത-പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞം യോഗത്തില്‍ തീരുമാനമായി.
അടിയന്തിരമായി തദ്ദേശ സ്ഥാപനതലത്തില്‍ നടത്തേണ്ട മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് യോഗത്തില്‍ പ്രതിപാദിച്ചു. പഞ്ചായത്തുകള്‍ വഴി ക്യാമ്പ യിനുകള്‍ നടത്തണം. പൊതുഇടങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പ്ര വര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാനും യോഗത്തില്‍ തീരുമാനമായി.വാര്‍ഡ് തലത്തില്‍ ജാഗ്രത സമിതികളും ശുചിത്വ സ്‌ക്വാഡും രൂപീകരിച്ച് മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത്തിലാക്കണം. നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെയും മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെയും കൃത്യമായ നടപടിയെടുക്കാനും തീരുമാനമായി.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍ക്കുള്ള യോഗത്തില്‍ ഡി.എം.ഒ ഡോ. കെ.പി റീത്ത, ജോയിന്റ് ഡയറക്ടര്‍ കെ.പി വേലായുധന്‍, നവകേരളം കര്‍മ്മപദ്ധതി-2 ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അബിജിത്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സി. ദീപ, ജെ. ശ്രാവണ്‍, ക്ലീന്‍ കേരള ജില്ലാ മാനേജര്‍ ആദര്‍ശ് ആര്‍. നായര്‍ പങ്കെടുത്തു.