അഗളി: തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലെ സംസ്ഥാന നൈപുണ്യ വികസന മിഷന്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ്, ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനി ങ് ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച് ഓറിയന്റേഷന്‍ ക്ലാസ്സ് അഗളിയില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്.ചിത്ര ഉദ്ഘാടനം ചെയ്തു. അഗളി ഇ.എം. എസ് ഹാളില്‍ അട്ടപ്പാടി മേഖലയിലെ പട്ടികവര്‍ഗ്ഗക്കാരായ യുവജനങ്ങള്‍ക്കായി സം ഘടിപ്പിച്ച ക്ലാസില്‍ യുവതി-യുവാക്കളുടെ അഭിരുചിക്ക് അനുസൃതമായി സംസ്ഥാന ത്തിനകത്ത് സുരക്ഷിത മേഖലകളില്‍ ജോലി ലഭിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ജില്ലാ കലക്ടര്‍ പറഞ്ഞു. വിവിധ ഊരുകളില്‍ നിന്നായി 546 ഉദ്യോഗാര്‍ത്ഥികള്‍ ക്ലാസില്‍ പങ്കെടുത്തു. ഓറിയന്റേഷന്‍ ക്ലാസിലൂടെ ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യ ത, പ്രവൃത്തിപരിചയം, തൊഴില്‍ അഭിരുചി, വിവിധ നൈപുണ്യ കോഴ്സുകള്‍ സംബന്ധി ച്ച അവബോധംനല്‍കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. അഗളി ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍ അധ്യക്ഷയായി. സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, അസിസ്റ്റന്റ് കലക്ടര്‍ ഡി.രഞ്ജിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, കെയ്സ് എക്സിക്യൂട്ടീവ് പ്രോജക്ട് കെ.എസ് അനന്ദുകൃഷ്ണന്‍, ഐ.ടി.ഡി.പി ഓഫീസര്‍ സുരേ ഷ് കുമാര്‍, ജില്ലാ സ്‌കില്‍ കോ-ഓഡിനേറ്റര്‍ ബി.എസ് സുജിത് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!