മണ്ണാര്‍ക്കാട്: പൂരപ്പറമ്പിലെ മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് മണ്ണാര്‍ക്കാട് നഗരസഭ ഹരിതപ്രോട്ടോക്കോള്‍ കേന്ദ്രം തുറന്നു.പൂര്‍ണ്ണമായും ജൈവവസ്തുക്കള്‍ കൊണ്ടാണ് കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്.മാലിന്യം വേര്‍തിരിക്കല്‍, സംസ്‌കരണം, ബോധവല്‍ക്ക രണം എന്നിവയ്ക്ക് പുറമെ സൗജന്യ കുടിവെള്ള വിതരണം തുടങ്ങിയ സേവനങ്ങള്‍ കേന്ദ്രത്തില്‍ ലഭ്യമാകും.നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് സച്ചിദാനന്ദന്‍, സെക്രട്ടറി പുരുഷോത്തമന്‍ എന്നിവര്‍ മുഖ്യാതിഥികളായി, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത, സ്ഥിരം സമിതി അധ്യക്ഷരായ കെ.ബാലകൃഷ്ണന്‍,ഹംസ കുറുവണ്ണ,സെക്രട്ടറി പി ബി കൃഷ്ണ കുമാരി, കൗണ്‍സിലര്‍മാരായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി,രാധാകൃഷ്ണന്‍,സമീര്‍ വേളക്കാടന്‍,മുജീബ്,സുഹറ,ഉഷ,ഷറഫുന്നിസ പൂരാഘോഷ കമ്മിറ്റി ഭാരവാഹികളായ പി.കെ മോഹന്‍ദാസ്,ഡോ.രാജന്‍,ചന്ദ്രശേഖരന്‍,എം എസ് വിജയന്‍,നഗരസഭാ ജെ എച്ച് ഐമാരായ സതീഷ്,ഫെമില്‍ കെ വര്‍ഗ്ഗീസ്,നഗരസഭാ സാനിട്ടറി വര്‍ക്കേഴ്‌സ്, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.