അലനല്ലൂര്‍: അലനല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ യൂറോളജി വിഭാ ഗത്തില്‍ ഇന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും.വൈകീട്ട് അഞ്ച് മണി മുതല്‍ ആറ് മണി വരെയാണ് ക്യാമ്പ് നടക്കുക.കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ.റോണി ജേക്കബ് രോഗികളെ പരിശോധിക്കും.മൂത്രക്കടച്ചില്‍,മൂത്ര തടസ്സം,നിറവ്യത്യാസം, കിഡ്‌നി,മൂത്ര നാളി,മൂത്രാശയം എന്നിവയില്ലെ കല്ലിന്റെ ചികിത്സകള്‍,വൃഷണങ്ങള്‍ക്കുള്ള വേദന,വീക്കം, അസ്വ സ്ഥതകള്‍,പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലെ അസുഖങ്ങള്‍,ലൈംഗിക രോഗങ്ങള്‍,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള മൂത്രാശയ രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍, കിഡ്‌നി,മൂത്രാശയം, ലിംഗം,വൃഷണം,പ്രോസ്‌റ്റേറ്റ് എന്നിവയ്ക്കുള്ള ക്യാന്‍സറിനുള്ള വിദഗ്ദ്ധ ചികിത്സകള്‍ ക്യാമ്പില്‍ ലഭ്യമാകും.മൂത്ര തടസ്സം സംബന്ധമായ രോഗങ്ങള്‍ക്ക് നടത്തുന്ന 500 രൂപ നി രക്ക് വരുന്ന യൂറോഫ്‌ളോമെട്രി പരിശോധന സൗജന്യമായിരിക്കുമെന്ന് ആശുപത്രി മാ നേജ്‌മെന്റ് അറിയിച്ചു.ബുക്കിംഗിന് : 04924 263551 /8078823551.
