മണ്ണാര്‍ക്കാട് :ഇപ്രാവശ്യത്തെ ഹജ്ജ് അപേക്ഷ സ്വീകരിക്കാത്തത് ആശങ്കയുണ്ടാക്കുന്ന തായി വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി ടി കെ അഷറഫ് വാര് ത്താക്കുറിപ്പില് പറഞ്ഞു.ഈ വര്‍ഷത്തെ ഹജ്ജിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ സ്വീകരിക്കുക എന്ന പ്രാരംഭ നടപടി പോലും ആരംഭി ക്കാത്തത് ഹാജിമാരില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.പുതിയ ഹജ്ജ് നയത്തിന് കേന്ദ്ര അം ഗീകാരം വൈകുന്നതാണ് അപേക്ഷ സ്വീകരിക്കല്‍ നീളാന്‍ കാരണമായി പറയുന്നത്. ഇപ്രാവശ്യം 1.75 ലക്ഷം ഹാജിമാര്‍ക്ക് സൗദി അറേബ്യ അനുമതി നല്‍കിയിട്ടുണ്ട്. ഇതി ല്‍ 1.25 ലക്ഷം പേരും കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയാണ് പുറപ്പെടുന്നത്. കേരളത്തില്‍ നിന്നാണ് കൂടുതല്‍ ഹാജിമാര്‍ അപേക്ഷ സമര്‍പ്പിക്കാറുള്ളത്.അപേക്ഷ വൈകുന്തോ റും വലിയ മാനസിക സംഘര്‍ഷമാണ് ഹജ്ജിനായി കാത്തിരിക്കുന്നവര്‍ അനുഭവി ക്കുന്നത്.കേരളത്തിലെ എം പിമാരും മറ്റു ജനപ്രതിനിധികളും ഈ വിഷയത്തില്‍ ഇട പെടണമെന്നും അഷ്റഫ് ആവശ്യപ്പെട്ടു.
