മണ്ണാര്‍ക്കാട്: കൃഷി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ വയ്യാത്ത അവസ്ഥ. കാ ട്ടാനയും കാട്ടുപന്നിയും മയിലും മാനും കുരങ്ങുമൊക്കെ കൃഷി നശിപ്പിക്കുന്നു. കടുവ യും പുലിയുമടക്കമുള്ളവ വളര്‍ത്തുമൃഗങ്ങളെ വേട്ടയാടുന്നു.പിന്നെ പേടിയായി കരടി യുമുണ്ടത്രേ.വന്യജീവികളുടെ കാടിറക്കത്തില്‍ മലയോര ജീവിതം വെല്ലുവിളിയുടെ നിഴലിലാണ്.തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന് കീഴില്‍ കാരാപ്പാടം മുതല്‍ തിരുവി ഴാകുന്ന് വരെയുള്ള വനയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അനുഭവിക്കുന്ന ദുരി തം ചെറുതല്ല.വന്യജീവി ശല്ല്യം ശാശ്വതമായി പരിഹരിക്കാന്‍ വനംവകുപ്പിനും കഴിയു ന്നില്ല.
പുലിയാണ് മലയോരവാസികളുടെ പേടി സ്വപ്‌നം.അടുത്തിടെയാണ് തത്തേങ്ങലത്ത് വഴിയോരത്ത് പുലി രണ്ട് കുട്ടികള്‍ സമേതം കണ്ടത്.തത്തേങ്ങലത്ത് പലയിടങ്ങളി ലായി രാപ്പകല്‍ ഭേദമന്യേ നാട്ടുകാര്‍ പുലിയെ കണ്ടിട്ടുണ്ട്.നിരവധി വളര്‍ത്തുമൃഗ ങ്ങളെ പിടികൂടിയിട്ടുണ്ട്.മേക്കളപ്പാറ മേഖലയില്‍ വന്യജീവി വളര്‍ത്ത് നായകളെ പിടികൂടുന്നത് പതിവാണ്.പുലിയുടെ വിഹാരം ടാപ്പിംഗ് തൊഴിലാളികളേയും സാര മായി ബാധിക്കുന്നുണ്ട്.
റബര്‍കൃഷിയില്‍ വലിയ ആദായം ലഭിക്കാതായപ്പോള്‍ തോട്ടങ്ങളില്‍ ചെറിയ തോ തില്‍ കോഴിഫാം സ്ഥാപിച്ച് കോഴിവളര്‍ത്തല്‍ നടത്തുന്നവര്‍ക്കും പുലി പ്രതിസന്ധി തീര്‍ക്കുന്നുവെന്ന് കിഫ ജില്ലാ വൈസ് പ്രസിഡന്റും മേക്കളപ്പാറ സ്വദേശിയുമായ സോണി പി ജോര്‍ജ്ജ് പറയുന്നു.കുന്തിപ്പാടത്തെ പൂവത്താനി ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലേക്ക് പുലിയെത്തിയതാണ് ഗ്രാമത്തിലെ ഏറ്റവും ഒടുവിലത്തെ സംഭവം.
എന്നാല്‍ ഇതിന് മുമ്പും പലതവണ പ്രദേശത്ത് പുലിയെ കണ്ടിരുന്നതായാണ് പറയപ്പെ ടുന്നത്.കഴിഞ്ഞ മാസം കണ്ടമംഗലം സെന്ററില്‍ തോട്ടത്തില്‍ പുലിയെ കണ്ടിരുന്നു. ഇതേ തുടര്‍ന്ന് ഡിഎഫ്ഒയ്ക്ക് നാട്ടുകാര്‍ പരാതിയും നല്‍കിയിരുന്നു.പിന്നീട് സ്ഥലത്ത് ക്യാമറ കെണി സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം നടത്തിയെങ്കിലും പുലി സാന്നി ദ്ധ്യം കണ്ടെത്തിയില്ല.കണ്ടമംഗലത്ത് നിന്നും അരകിലോ മീറ്റര്‍ ദൂരമേ ഞായറാഴ്ച പു ലിയിറങ്ങിയ സ്ഥലത്തേക്കുള്ളൂ.മേക്കളപ്പാറ,പൊതുവപ്പാടം,മൈലാംപാടം മേഖല പുലി യുടെ വിഹാര കേന്ദ്രമാണ്.2019ലും 2021ലുമായി മൈലാംപാടം മേഖലയില്‍ നിന്നും രണ്ട് പുലികളെ പിടികൂടിയിരുന്നു.കാടിറങ്ങി പ്രദേശത്തേക്ക് എത്തുന്ന പുലികളെ കൂട് വെ ച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.മേക്കളപ്പാറയില്‍ പുലിസാന്നിദ്ധ്യമു ണ്ടായതോടെ നാട് വീണ്ടും ഭീതിയിലാവുകയാണ്.
