തെങ്കര: പാലക്കാട് ജില്ലാ പഞ്ചായത്ത് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിനികള്‍ക്കായി നടത്തുന്ന സ്വയം പ്രതിരോധ പരി ശീലന പദ്ധതിയ്ക്ക് തെങ്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂ ളില്‍ തുടക്കമായി.കൊറിയ ന്‍ ആയോധന കലയായ തായ്‌ക്കൊണ്ടോ ആണ് പരി ശീ ലിപ്പിക്കുന്നത്.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെ യ്തു. അതിക്രമങ്ങള്‍ നേരിടാനും പ്രതി രോധിക്കാനും പെണ്‍കുട്ടികളെ കരുത്തരാക്കാ നും ആത്മവിശ്വാസം പകരാനുമായാണ് പ്രതിരോധ പരിശീലനം നല്‍കുന്നതെന്ന് അ ദ്ദേഹം പറഞ്ഞു.സ്വയം രക്ഷയ്ക്കായുള്ള പ്രതിരോധ തന്ത്രങ്ങളാണ് പദ്ധതിയില്‍ പ്രധാ നമായും പരിശീലിപ്പിക്കുന്നത്.നാല്‍പ്പത് മണിക്കൂര്‍ നീണ്ട പരിശീലനത്തിലൂടെ സ്വയം പ്രതിരോ ധ ശേഷിയുള്ള ഒരു കൂട്ടം വിദ്യാ ര്‍ത്ഥിനികളെ വാര്‍ത്തെടുക്കാന്‍ സാധിക്കു മെന്നും ഗഫൂര്‍ കോല്‍ക്കളത്തില്‍ പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം രത്‌നവല്ലി ടീച്ചര്‍ ആമുഖ പ്രഭാഷണം നടത്തി.പ്രധാന അധ്യാ പിക പികെ നിര്‍മ്മല ടീച്ചര്‍ അധ്യക്ഷയായി. പിടിഎ പ്രസിഡന്റ് ഉനൈസ് നെചിയോട ന്‍,എസ്എംസി ചെയര്‍മാന്‍ കെ ശിവദാസന്‍, എംപി ടിഎ പ്രസിഡന്റ് ഉമാദേവി,സബീല ടീച്ചര്‍,ദീപു ചന്ദ്രന്‍,പരിശീലകരായ അനില, മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.