അഗളി: അട്ടപ്പാടി ആദിവാസി ഊരുകളില്‍ സ്വകാര്യ വ്യക്തികള്‍/ സംഘടനകള്‍ അ നുമതിയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി അട്ടപ്പാടി നോഡല്‍ ഓഫീസര്‍ കൂടിയായ സബ് കലക്ടര്‍ ഉത്തരവിട്ടു.പഠന ഗവേഷണ പ്രവര്‍ത്തന ങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ക്യാമ്പ്, ബോധവത്ക്കരണം,പട്ടികവര്‍ഗ ഊരുകളില്‍ ഭക്ഷ്യ വസ്തുക്കള്‍,മരുന്നുകളുടെ വിതരണം,അട്ടപ്പാടി മേഖലയില്‍ വീഡിയോ/ഫോട്ടോ ചിത്രീകരണം, പട്ടികവര്‍ഗ വിഭാഗക്കാരുമായുള്ള അഭിമുഖം, സര്‍വേ, പ്രദര്‍ശനം, എ ക്സ്പോ എന്നിവ സബ്കലക്ടറുടെ ഓഫീസ് നല്‍കിയിട്ടുളള നിര്‍ദ്ദേശങ്ങള്‍ പാലിക്കാ തെയും അനുമതിയില്ലാതെയും നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഉത്ത രവ്.
നബാര്‍ഡ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഐ.ടി.ഡി.പി, ആരോഗ്യം, കൃഷി, മൃഗ സംരക്ഷണം, വിദ്യാഭ്യാസം, കൊളീജിയേറ്റ് വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, കായി കം, യുവജനക്ഷേമം, പട്ടികജാതി, കുടുംബശ്രീ, വനം, സഹകരണം തുടങ്ങിയ വിവിധ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിവിധ എന്‍.ജി .ഒ സംഘടനകള്‍ക്ക് അട്ടപ്പാടിയിലെ ഊരുകളില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനായുളള അനുമതിക്ക് 21 ദിവസം മുന്‍പ് അട്ടപ്പാടി നോഡല്‍ ഓഫീസറായ ഒറ്റപ്പാലം സബ് കല ക്ടറെ രേഖാമൂലം അറിയിക്കണം. ആയതില്‍ നോഡല്‍ ഓഫീസറുമായി ചേര്‍ന്ന് യോഗം ചേര്‍ന്ന് അനുമതി വാങ്ങിയ ശേഷമേ എന്‍.ജി.ഒ സംഘടനകള്‍ക്ക് ഊരുകളില്‍ പദ്ധതി കള്‍ നടപ്പാക്കാന്‍ സാധിക്കുകയുള്ളുവെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.