മണ്ണാര്‍ക്കാട്: ആറു മാസത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് 308 കോടി രൂപ യിലധികം തുകയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കിയ ‘മെഡിസെപ്പ്’ പദ്ധതി കേ രളത്തിലെ ആരോഗ്യ സുരക്ഷാ രംഗത്തെ നാഴികകല്ലായി മാറി.സംസ്ഥാനത്തിന് അ കത്തും പുറത്തുമായി ഏകദേശം 329 സ്വകാര്യ ആശുപത്രികളേയും മെഡിക്കല്‍ കോ ളേജുള്‍പ്പെടെ സര്‍ക്കാര്‍ മേഖലയിലെ 147 ആശുപത്രികളെയും പദ്ധതിയില്‍ എംപാനല്‍ ചെയ്തു കഴിഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരും ഉള്‍പ്പെടെ 30 ലക്ഷം ഗുണഭോക്താക്കള്‍ക്ക് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള എന്‍.എ.ബി.എച്ച് അ ക്രെഡിറ്റേഷന്‍ ഉള്ളതും അല്ലാത്തതുമായ വിവിധ വിഭാഗങ്ങളിലുള്ള എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളെയും സര്‍ക്കാര്‍ ആശുപത്രികളെയും സമന്വയിപ്പിച്ച് കൊണ്ട് ധനകാര്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജൂലായ് ഒന്നിന് തുടങ്ങിയ മെഡിസെപ്പ് അതി ന്റെ ഉദ്ദേശലക്ഷ്യം കൈവരിച്ച് അതിവേഗം മുന്നേറുകയാണ്. ദിനംപ്രതി കുടൂതല്‍ ആ ശുപത്രികള്‍ പദ്ധതിയില്‍ എംപാനല്‍ ചെയ്യുന്നതിനോടൊപ്പം നിരവധി ഗുണഭോക്താ ക്കള്‍ പദ്ധതിയുടെ ക്യാഷ് ലെസ്സ് ആനുകൂല്യം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഡി സംബര്‍ 12 വരെ ഏകദേശം 1,11,027 ലക്ഷം (ഡാഷ് ബോര്‍ഡ് വിവരങ്ങള്‍-മെഡിസെപ്പ് വെബ് പോര്‍ട്ടല്‍) പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിക്കഴിഞ്ഞു. പദ്ധതിയി ലെ നിശ്ചിത 1920 മെഡിക്കല്‍/ സര്‍ജിക്കല്‍ ചികിത്സാ രീതികളും അനുബന്ധമായി ചേ ര്‍ത്തിരിക്കുന്ന 12 അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കും വിധേയരായ ഗുണഭോക്താക്കളു ടെ എണ്ണത്തിലുള്ള വര്‍ദ്ധനവ്, സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ സ ജീവ സാന്നിദ്ധ്യം, ഇവരുടെ പങ്കാളിത്ത മേന്മ കൊണ്ട് നാളിതുവരെ പദ്ധതിയില്‍ ഇന്‍ഷ്വ ര്‍ ചെയ്യപ്പെട്ട നിരവധി ജീവനുകള്‍ക്ക് ലഭ്യമായ മെച്ചപ്പെട്ട ചികിത്സാ സൗകര്യം എന്നിവ പദ്ധതിയുടെ മുഖമുദ്രയാണ്. പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും അവരുടെ ആ ശ്രിതരുടെയും ആരോഗ്യ ക്ഷേമം മുന്‍നിര്‍ത്തി ആരംഭിച്ച പദ്ധതിയിലൂടെ സമൂഹത്തി ന്റെ പലതട്ടുകളില്‍ അതിന്റെ ആനുകൂല്യം ലഭ്യമാക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടു ണ്ട്. പദ്ധതിയില്‍ എംപാനല്‍ ചെയ്ത സംസ്ഥാനത്തെ വിവിധ ആശുപത്രികള്‍, ജില്ലാ അടി സ്ഥാനത്തില്‍ അവ ലഭ്യമാക്കിയ വിവിധ ചികിത്സകള്‍ക്ക് വിധേയരായ ഗുണഭോക്താ ക്കളുടെ എണ്ണം, നാളിതുവരെ നല്‍കിയ തുക എന്നിവയുടെ വിശദാംശങ്ങള്‍ ചുവടെ പറയും പ്രകാരമാണ്.

ജില്ലതിരിച്ചുള്ള ക്ലെയിമുകള്‍, എണ്ണം എന്ന ക്രമത്തില്‍:

കോഴിക്കോട് -17,546, എറണാകുളം – 13,636, തിരുവനന്തപുരം – 11,150, മലപ്പുറം – 11,056, കൊല്ലം – 9,509, കണ്ണൂര്‍ – 9,202, തൃശൂര്‍ 9,151, കോട്ടയം – 6,961, പത്തനംതിട്ട – 6,230, ആലപ്പുഴ – 4,903, പാലക്കാട്- 4,326, ഇടുക്കി-3,662, വയനാട്-2,414, കാസര്‍ഗോഡ-947, മംഗലാപുരം-332, ചെന്നൈ-1, കോയമ്പത്തൂര്‍-1, ആകെ-1,11,027.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കിയ അഞ്ച് മുന്‍നിര സ്വകാര്യ ആശുപത്രികള്‍, എണ്ണം എന്ന ക്രമത്തില്‍:

അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, തൃശൂര്‍-3757, എന്‍.എസ്. മെമ്മോറിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊല്ലം-3313, എ.കെ.ജി ഹോസ്പിറ്റല്‍, കണ്ണൂര്‍-2645, എം.വി.ആര്‍. ക്യാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കോഴിക്കോട്-2431, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി-2267.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കിയ അഞ്ച് മുന്‍നിര സര്‍ക്കാര്‍ ആശുപത്രികള്‍, എണ്ണം എന്ന ക്രമത്തില്‍:

റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം-1159, ഗവ. മെഡിക്കല്‍ കോളേജ് കോട്ടയം-1126, ഗവ. മെഡിക്കല്‍ കോളേജ് തിരുവനന്തപുരം-866, ഗവ. മെഡിക്കല്‍ കോ ളേജ് കോഴിക്കോട്-645, പരിയാരം മെഡിക്കല്‍ കോളേജ്-602.

പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന വിവിധ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേ യരായവരുടെ കണക്ക് ശസ്ത്രക്രിയ, എണ്ണം എന്ന ക്രമത്തില്‍:

മുട്ട്മാറ്റിവയ്ക്കല്‍ ശസ്ത്ക്രിയ (Knee Joint Replacement) 916, ഇടുപ്പ് മാറ്റി വയ്ക്കല്‍ ശസ്ത്ക്രിയ (Total Hip Replacement)-66, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്ക്രിയ (Liver Trans plantation)-20, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്ക്രിയ (Renal Transplantation )-18, കാര്‍ഡിയാക് റീസിന്‍ക്രോണൈസേഷന്‍ തെറാപ്പി വിത്ത് ഡിഫിബ്രിലേറ്റര്‍-9 അസ്ഥിമജ്ജ മാറ്റിവ യ്ക്കല്‍ ശസ്ത്ക്രിയ (Bone Marrow Transplantation/Stem Cell Transplantation)8 (related), ഓഡിറ്ററി ബ്രെയിന്‍ സ്റ്റെം ഇംപ്ലാന്റ്-1. ആകെ-1,038.

ആശുപത്രികളുടെ എണ്ണം കുറവുള്ളതായി ശ്രദ്ധയില്‍പ്പെട്ട ജില്ലകളില്‍ താലൂക്കടി സ്ഥാനത്തില്‍ കൂടുതല്‍ ആശുപത്രികളെ എംപാനാല്‍ ചെയ്യുക, കൂടുതല്‍ ആശുപ ത്രികളെയും / വിഭാഗങ്ങളെയും എംപാനല്‍ ചെയ്യുക, പരാതി പരിഹാര സംവിധാനം കൂടുതല്‍ ശക്തമാക്കുക തുടങ്ങി മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി സര്‍ക്കാരും, ഇന്‍ഷുറന്‍സ് കമ്പനിയും, സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രികളിലെ മേധാവികളും ചേര്‍ന്നുള്ള അവലോകന യോഗങ്ങളും മറ്റു നടപടികളും തുടര്‍ന്നു വരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!