തിരുവനന്തപുരം: ഓസ്ട്രിയയുടെ ഓസ്കാർ നോമിനേഷൻ ചിത്രം കോർസാജ് രാജ്യാന്തര മേളയിൽ ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും.ജനങ്ങൾക്കിടയിൽ പ്രതിച്ഛായ നിലനിർത്തുവാൻ പരിശ്രമിക്കുന്ന ചക്രവർത്തിനിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം .മേരി ക്ര്യൂറ്റ്‌സറാണ് ചിത്രത്തിന്റെ സംവിധായിക.
ഫാഷൻ ട്രെൻഡുകളുടെ പേരിൽ പ്രസിദ്ധയായ എലിസബത്ത് എന്ന രാജ്ഞി മധ്യവയസ്സിൽ ഫാഷൻ നിലനിറുത്താൻ നടത്തുന്ന പരിശ്രമങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത് . പ്രതിച്ഛായ ഉപേക്ഷിച്ച് പാരമ്പര്യം സംരക്ഷിക്കുവാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്ന രാജ്ഞിയായി ചിത്രത്തിൽ അഭിനയിച്ച വിക്കി ക്രീപ്സിന് കാനിൽ മികച്ച അഭിനയത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട് .
ഡിസംബർ 10 ന് ഉച്ചയ്ക്ക് 2.30ന് അജന്ത തിയേറ്ററിലാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം.