മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്എസ്പിയു മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി ബ്ലോക്ക് ഓഫീസിന് സമീപം പ്രകടന വും ധര്‍ണ നടത്തി.2019 ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ നടപ്പിലാ ക്കിയ പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ കുടിശ്ശികയില്‍ അവേശ ഷിക്കുന്ന രണ്ട് ഗഡുക്കളും ക്ഷാമാശ്വാസ കുടിശ്ശിഖയുടെ രണ്ട് ഗഡുക്കളം അടിയന്തിരമായി അനുവദിക്കുക,പിഎഫ്ആര്‍ഡിഎ നിയമം പുന:പരിശോധ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും പങ്കാളി ത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന: സ്ഥാപിക്കുകയും ചെയ്യുക,അഞ്ച് വര്‍ഷത്തിലൊരിക്കല്‍ പെന്‍ഷന്‍ പരിഷ്‌കരണം എന്ന കീഴ് വഴക്കത്തിന്റെ അടിസ്ഥാനത്തില്‍ 2024 ജൂലായ് ഒന്നിന് പെന്‍ഷന്‍ പരിഷ്‌കരിക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുക,മെഡിക്കല്‍ അലവന്‍സ് വര്‍ധിപ്പിക്കുക,20 വര്‍ഷ സര്‍വ്വീസിന് പൂര്‍ണ്ണ പെന്‍ഷന്‍ അനുവദിക്കുക,പ്രായമേറിയ പെന്‍ ഷന്‍കാര്‍ക്ക് അധിക പെന്‍ഷന്‍ അനുവദിക്കുക,എക്‌സ് ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ക്ക് മറ്റ് പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂ ല്ല്യങ്ങളും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.ജില്ലാ ജോയിന്റ് സെക്രട്ടറി വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി കെ സി നായര്‍ അധ്യക്ഷനായി.എന്‍ ഗോപിനാഥന്‍,എ ബാലകൃഷ്ണന്‍,സി സത്യഭാമ തുടങ്ങിയവര്‍ സംസാ രിച്ചു.ബ്ലോക്ക് സെക്രട്ടറി കെ മോഹന്‍ദാസ് സ്വാഗതവും എം വി കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു.