തിരുവനന്തപുരം: ഈജിപ്റ്റിലെ മത രാഷ്ട്രീയം പ്രതിസന്ധിയിലാ ക്കിയ വിദ്യാർഥിയുടെ ജീവിതം ചിത്രീകരിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ‘ബോയ് ഫ്രം ഹെവൻ’ രാജ്യാന്തര ചലച്ചിത്ര മേളയിൽ .കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ ചിത്രം ലോക സിനിമാ വിഭാഗത്തിലാണ് പ്രദർശിപ്പിക്കു ന്നത്.
ഉന്നത വിദ്യാഭ്യാസത്തിനായി കെയ്‌റോയിൽ എത്തുന്ന ഒരു സാധാ രണക്കാരനായ വിദ്യാർത്ഥിക്ക് യാഥാസ്ഥിതികരായ മതമേധാവിക ളിൽ നിന്നും നേരിടേണ്ടിവരുന്ന പ്രയാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.കഥാപാത്രം അനുഭവിക്കുന്ന മതപരവും രാഷ്ട്രീയപരവു മായ അനീതികളിലൂടെയാണ് ‘കെയ്റോയിലെ ഗൂഢാലോചന’ എന്ന് നിരൂപകർ വിശേഷിപ്പിക്കുന്ന ചിത്രം വികസിക്കുന്നത് .
വിഖ്യാത സ്വീഡിഷ് സംവിധായകനായ താരിഖ് സലേ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്.