തിരുവനന്തപുരം: സർറിയലിസം ,സൈക്കോളജിക്കൽ ഫിക്ഷൻ ,ഡാർക്ക് ഹ്യൂമർ എന്നിവ പ്രമേയമാക്കിയ 14 വിസ്മയ ചിത്രങ്ങൾ രാജ്യാന്തര മേളയിൽ .ദക്ഷിണ കൊറിയ ,തുർക്കി ,ഇറാൻ ,ജർമ്മനി ,പോളണ്ട് തുടങ്ങിയ 10 രാജ്യങ്ങളിലെ ചലച്ചിത്ര പ്രതിഭകളുടെ വി സ്മയ ചിത്രങ്ങളാണ് മേളയിലെ ഓറ്റർ ഒട്സ് വിഭാഗത്തിൽ പ്രദർശിപ്പി ക്കുന്നത്.
ഇറാനിയൻ സംവിധായകരായ ബാഹ്മാൻ ഗൊബാദി ,ജാഫർ പനാഹി എന്നിവരുടെ ദി ഫോർ വാൾസ് ,നോ ബിയേഴ്സ് , ദക്ഷിണ കൊറിയൻ സംവിധായകനായ കിം കിം ഡുക്കിന്റെ അവസാന ചിത്രം കാൾ ഓഫ് ഗോഡ് , ഹിറോകാസു കൊറേദയുടെ ബ്രോക്കർ ,ഹോംഗ് സാ ങ് സൂ ചിത്രങ്ങളായ ദ വാക്ക് അപ്പ് , ദി നോവലിസ്റ്റ്സ് ഫിലിം, പാർക് ചാങ് വൂക്കിന്റെ ഡിസിഷൻ ടു ലീവ് , റഷ്യൻ സംവിധായകനായ അലക്സാണ്ടർ സോക്‌റോവിന്റെ ഫെയറിടൈൽ ,ലാവ് ദിയാസിന്റെ വെൻ ദി വേവ്സ് ആർ ഗോൺ തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗ ത്തിൽ പ്രദർശിപ്പിക്കുന്നത് .ദി ഫോർ വാൾസിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്.
മേളയുടെ ഉദ്ഘാടന ചിത്രമായ ടോറി ആൻഡ് ലോകിത, ആഫ്രിക്ക ൻ അധിനിവേശ സിനിമകളിലൂടെ ശ്രദ്ധേയയായ ക്ലെയർ ഡെനിസി ന്റെ ബോത്ത് സൈഡ്സ് ഓഫ് ദി ബ്ലേഡ്/ ഫയർ , ജർമ്മൻ സംവിധാ യകൻ ഫാ ത്തിഹ് അക്കിന്റെ റീൻ ഗോൾഡ്, സാമുവേൽ ഡി ഹണ്ട റിന്റെ പ്രശസ്ത നാടകത്തെ അടിസ്ഥാനമാക്കി ഡാരെൻ അരൊനോ ഫ്സ്കി സംവിധാനം ചെയ്ത അമേരിക്കൻ ചിത്രം ദി വെയിൽ ,ക്രിസ്ത്യ ൻ മുംച്യൂവിന്റെ ആർ എം എൻ എന്നിവയും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
ലോക പ്രസിദ്ധ പോളിഷ് സംവിധായകനായ ക്രിസ്റ്റോഫ് സനൂസി യുടെ ദ പെർഫെക്റ്റ് നമ്പർ എന്ന ചിത്രവും ഈ വിഭാഗത്തിൽ ഉൾ പ്പെടുത്തിയിട്ടുണ്ട്.