മണ്ണാര്‍ക്കാട്: ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് ഉന്നത വിദ്യാഭ്യാ സത്തിനായി പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള പാഠ്യ പദ്ധതികളില്‍ പ്രവേശനം ലഭിക്കുന്നതിന്, പട്ടികജാതി/പട്ടിക വര്‍ഗക്കാര്‍ക്ക് നല്‍കി വരുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹ തയുണ്ടെന്നും, ഇതു സംബന്ധിച്ച് സുപ്രീം കോടതി ‘ഡല്‍ഹി ടെക്‌ നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഢ െഅന്‍മോള്‍ ബണ്ഡാരി’ എന്ന കേസില്‍ പുറപ്പെടുവിച്ച വിധിന്യായം അടിസ്ഥാനമാക്കി കേരള കാര്‍ഷിക സര്‍വകലാശാല അടിയന്തരമായി ഉത്തരവു പുറപ്പെടു വിക്കണമെന്നും നിര്‍ദേശിച്ച് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് ഉത്ത രവു നല്‍കി.

മലപ്പുറം വളാഞ്ചേരി സ്വദേശിയും ഭിന്നശേഷിക്കാരിയുമായ സാന്ദ്ര എന്ന വിദ്യാര്‍ഥി എം.എസ്സി അഗ്രിക്കള്‍ച്ചര്‍ കോഴ്‌സിന് അപേക്ഷിച്ച പ്പോള്‍ ബിരുദതലത്തില്‍ ലഭിച്ച മാര്‍ക്കിന്റെ സ്‌കോര്‍ 6.9/10 ആയ തിനാല്‍ അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന ഭിന്ന ശേഷി കമ്മീഷണറേറ്റില്‍ ഫയല്‍ ചെയ്ത കേസിലാണ് സുപ്രധാന ഉത്തരവുണ്ടായത്. എം.എസ്സി അഗ്രിക്കള്‍ച്ചര്‍ കോഴ്‌സില്‍ പ്രവേശനം ലഭിക്കാന്‍ ജനറല്‍ വിഭാഗത്തിന് നിശ്ചയിച്ചിരിക്കുന്ന മിനിമം സ്‌ കോര്‍ 7/10 ആണ്. എന്നാല്‍ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് 6.5/10 ആണ്. ഇപ്രകാരമുള്ള എല്ലാ കാര്യങ്ങളും പരിഗണിച്ച ശേഷമാണ് കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവിന്റെ പകര്‍പ്പ് കേരളത്തിലെ കല്പിത സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍വകലാശാലകളുടെയും രജിസ്ട്രാര്‍മാര്‍, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രവേശന പരീക്ഷാ കമ്മീഷണര്‍ എന്നിവരുടെ അറിവിലേക്കും അനന്തര നടപടികള്‍ ക്കുമായി അയച്ചു കൊടുക്കാനും കമ്മീഷണര്‍ നിര്‍ദേശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!