കോട്ടോപ്പാടം: തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പില്‍ കാളപ്പൂട്ട് മത്സരം നടക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം.രണ്ട് പേര്‍ക്ക് പരിക്കേ റ്റു.കച്ചേരിപ്പറമ്പ് പുളിക്കല്‍ വീട്ടില്‍ മുഹമ്മദിന്റെ മകന്‍ ഹംസ (40),വട്ടത്തൊടി വീട്ടില്‍ മരക്കാറിന്റെ മകന്‍ അഫ്‌സല്‍ (33) എന്നി വര്‍ക്കാണ് പരിക്കേറ്റത്.പരിക്ക് സാരമുള്ളതല്ല.ഇവരെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം.
കച്ചേരിപ്പറമ്പില്‍ വനമേഖലയോട് ചേര്‍ന്ന നെല്ലിക്കുന്ന് ഭാഗത്താണ് കാളപൂട്ട് മത്സരം നടന്നത്.നൂറ് കണക്കിന് ആളുകള്‍ കാണാനായി എത്തിയിരുന്നു.ഇവര്‍ക്കിടയിലേക്കാണ് ഒരു പിടിയാന പൊടുന്നനെ കാട്ടില്‍ നിന്നും ആന കാളപൂട്ട് നടക്കുന്ന പാടത്തേക്കെത്തിയത്. അ പ്രതീക്ഷിതമായെത്തിയ കാട്ടാനയെ കണ്ടപാടെ ആളുകള്‍ ചിതറി യോടി.പാടത്തിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ നില്‍ക്കുകയായി രുന്ന ഹംസയെ പിടിയാന കുത്തുകായിരുന്നു.സ്ഥലത്ത് നിന്നും ഓ ടിയ ഇയാള്‍ ഒരു കുഴിയില്‍ വീഴുകയും ചെയ്തു.കാളപൂട്ട് കാണുന്ന തിനായി ഓട്ടോറിക്ഷയില്‍ വരികയായിരുന്ന അഫ്‌സല്‍ നെല്ലിക്കു ന്നിന് സമീപം ആനയെ കണ്ട് വാഹനം നിര്‍ത്തി ഓടി രക്ഷപ്പെടു ന്നതിനിടെയാണ് വീണ് പരിക്കേറ്റത്.ആളുകള്‍ ബഹളം കൂട്ടിയതോ ടെ കുട്ടിയാന ഉള്‍പ്പെട്ട കാട്ടാന സംഘം കാട്ടിലേക്ക് കയറി. തലനാ രിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്.വിവരമറിഞ്ഞ് വനപാലക ര്‍ സ്ഥലത്തെത്തിയിരുന്നു.
കുട്ടിയാന അടങ്ങുന്ന പത്തംഗ കാട്ടാന സംഘം പ്രദേശത്ത് വിഹ രിക്കുന്നുണ്ട്.കൃഷി നശിപ്പിച്ചും മറ്റും ജനങ്ങളെ ദ്രോഹിച്ച് വിഹ രിക്കുന്ന കാട്ടാനകൂട്ടം ജീവനും ഭീഷണിയായി മാറിയിട്ട് നാളുക ളേറെയായി.ജനവാസ മേഖലയിലെ കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടാനകള്‍ വീട്ടുവളപ്പിലേക്കും കയറി തുടങ്ങിയതോടെ ഭയ ത്തിന്റെ മുള്‍മുനയിലാണ് കച്ചേരിപ്പറമ്പിലെ ജനജീവിതം. ശക്തമായ പ്രതിരോധ സംവിധാനങ്ങളില്ലാത്തതാണ് ആനക്കൂട്ടം നാട്ടില്‍ തമ്പടിക്കാന്‍ കാരണമാകുന്നത്.സോളാര്‍ തൂക്ക് വേലി സ്ഥാപിക്കുമെന്നതടക്കമുള്ള പ്രതിരോധ നടപടികള്‍ വനംവകുപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും നാളിതുവരെ നടപടിയായിട്ടില്ല. മലയോര മേഖലയില്‍ കാട്ടാനപ്രശ്‌നം കീറാമുട്ടിയാകുമ്പോള്‍ വനംവകുപ്പും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ്.
മനുഷ്യനു നേരെയും കാട്ടാന ആക്രമണം ഉണ്ടായതോടെ നാട്ടുകാര്‍ വലിയ പ്രതിഷേധത്തിലാണ്. സ്ഥലത്തെത്തിയ തിരുവിഴാംകുന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.സുനില്‍കുമാറി ന്റെ യും ഉദ്യോഗസ്ഥരുടെയും വാഹനം നാട്ടുകാര്‍ തടഞ്ഞു. മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.സുബൈര്‍ സ്ഥലത്തെത്തി പ്ര തിഷേധകാരുമായി സംസാരിച്ചു. നാട്ടുകാര്‍ അവരുടെ ആശങ്കയും പ്രതിഷേധവും അറിയിച്ചു. മണ്ണാര്‍ക്കാട് പൊലീസും സ്ഥലത്തെ ത്തിയിരുന്നു.