മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് 29 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇ ന്നലെ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂര്‍ത്തിയായി. യു. ഡി.എഫ്. പതിന്നാലും എല്‍.ഡി.എഫ്. പന്ത്രണ്ടും എന്‍.ഡി.എ. രണ്ടും സ്വതന്ത്രന്‍ ഒന്നും വാര്‍ഡുകളില്‍ വിജയിച്ചു.
യു.ഡി.എഫ്. കക്ഷി നില – 14 (ഐ.എന്‍.സി. (ഐ) 12, ഐ.യു.എം.എല്‍ 2)
എല്‍.ഡി.എഫ്. കക്ഷി നില – 12 (സി.പി.ഐ (എം) 9, കേരള കോണ്‍ഗ്രസ് (എം)2, സി.പി.ഐ. 1)
എന്‍.ഡി.എ. കക്ഷി നില – 2 (ബി ജെ പി 2)
സ്വതന്ത്രന്‍ – 1
പാലക്കാട് ജില്ലയില്‍ കുത്തനൂര്‍ പഞ്ചായത്ത് പാലത്തറ വാര്‍ഡി ലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാ നാര്‍ത്ഥി കോ ണ്‍ഗ്രസിലെ ആര്‍ ശശിധരനും 381 വോട്ടിന്റെ ഭൂരിപക്ഷത്തിലും പൂതൂര്‍ പഞ്ചായത്ത് കോളപ്പടി വാര്‍ ഡിലേക്ക് നടന്ന തെരഞ്ഞെ ടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാ ര്‍ത്ഥി സിപിഐയുടെ വഞ്ചി 32 വോട്ടിന്റെ ഭൂരിപക്ഷത്തി ലും വിജയിച്ചു.
തിരഞ്ഞെടുക്കപ്പെട്ടവര്‍ അതാത് സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കണം.ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോസ്ഥന് 30 ദിവസത്തിനകം നല്‍കണം. ഇതിനായി www.sec.kerala.gov.in സൈറ്റില്‍ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.