മണ്ണാര്‍ക്കാട്: ലഹരിയെന്ന മഹാവിപത്തിനെതിരെ സംസ്ഥാന സര്‍ ക്കാര്‍ നടത്തുന്ന പോരാട്ടത്തില്‍ അണി ചേര്‍ന്ന് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കും. റൂറല്‍ ബാങ്കും മണ്ണാര്‍ക്കാട് പൊലീ സും എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റും സംയുക്തമായി സംഘടിപ്പി ക്കുന്ന ലഹരി വിരുദ്ധ സെമിനാര്‍ വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് റൂറല്‍ ബാങ്ക് ഹാളില്‍ നടക്കും.ലോകം നേരിടുന്ന മുഖ്യവെ ല്ലുവിളികളിലൊന്നായ മയക്കുമരുന്നിനെതിരെ പൊതുസമൂഹം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.സംസ്ഥാന സര്‍ക്കാര്‍ ഈ വിഷ യത്തില്‍ ഗൗരവമായി ഇടപെട്ട് ലഹരി വിരുദ്ധ പ്രചാരണ പ്രവര്‍ത്ത നങ്ങള്‍ സംസ്ഥാനമൊട്ടാകെ നടത്തി വരികയാണ്.ഇതിന്റെ ഭാഗമാ യാണ് ബാങ്കും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാ കുന്നത്.
സെമിനാര്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്യും.ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് മുഖ്യാതിഥിയായിരിക്കും.റൂറല്‍ ബാങ്ക് പ്രസിഡന്റ് അഡ്വ.കെ സുരേഷ് അധ്യക്ഷത വഹിക്കും.വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ ഡി മധുസൂദനന്‍ ലഹരി വിമുക്ത ബോധവല്‍ക്കരണ ക്ലാ സ്സെടുക്കും.എക്‌സസ് ഡെപ്യുട്ടി കമ്മീഷണര്‍ കെ ജയപാലന്‍, മണ്ണാ ര്‍ക്കാട് ഡിവൈഎസ്പി വിഎ കൃഷ്ണദാസ്,പാലക്കാട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ പി ഉദയന്‍,പട്ടികജാതി പട്ടികവര്‍ഗ ജില്ലാ കോടതി പബ്ലിക് പ്രൊസിക്യൂട്ടര്‍ പി ജയന്‍,താലൂക്ക് ആശുപ ത്രി സൂപ്രണ്ട് ഡോ.എന്‍ എന്‍ പമീലി,യൂണിവേഴ്‌സല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ജോണ്‍ മാത്യു,സേവ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഫിറോസ് ബാബു,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസി ഡന്റ് ബാസിത് മുസ്ലിം,റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ശ്രീദേവ് നെടുങ്ങാ ടി,നഗരസഭ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഊര്‍മ്മിള, തെങ്കര പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു എന്നിവര്‍ സംസാരിക്കും.റൂറല്‍ ബാങ്ക് സെക്രട്ടറി എം പുരു ഷോത്തമന്‍ സ്വാഗതവും മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ എം സുനില്‍ നന്ദിയും പറയും.