മണ്ണാര്‍ക്കാട്:തോല്‍വി ഭയന്ന് മണ്ണാര്‍ക്കാട് നജാത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എസ്എഫ് ഐ ശ്രമിക്കുന്നുവെന്ന് എംഎസ്എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വരണാ ധികാരിയെ വഴി തടഞ്ഞതും ഓഫീസ് റൂമില്‍ പൂട്ടിയിട്ടതും വിദ്യാര്‍ ത്ഥികളോടുള്ള വെല്ലുവിളിയും പ്രതിഷേധാര്‍ഹവുമാണ്. തെര ഞ്ഞെടുപ്പ് നടക്കണമെന്നാവശ്യപ്പെട്ടാണ് എംഎസ്എഫ് സമരം നട ത്തിയിട്ടുള്ളത്.എസ്എഫ്‌ഐയുടെ ശ്രമഫലമായി തെരഞ്ഞെടുപ്പ് റദ്ദാക്കിയതോടെ വിദ്യാര്‍ത്ഥികളുടെ കലാ-കായിക-സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരമാണ് ഇല്ലാതാകുന്നത്.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് നടത്തിയ സമരത്തിലേയും മറ്റു സമരത്തിലേയും വിദ്യാര്‍ത്ഥി പങ്കാളിത്തം കണ്ടാല്‍ തന്നെ വിദ്യാര്‍ത്ഥികളുടെ പി ന്തുണ ആര്‍ക്കാണെന്ന് വ്യക്തമാകും.ഇതില്‍ വിറളി പൂണ്ടുള്ള എസ്എഫ്‌ഐയുടെ പൊറാട്ട് നാടകമാണ് കഴിഞ്ഞ ദിവസം കേ ളേജില്‍ കണ്ടതെന്നും എംഎസ്എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.
ഒരു കാരണവശാലും ഒരു സ്ഥാനത്തേക്കും എം.എസ്.എഫിന് സ്ഥാനാര്‍ത്ഥികളില്ലാതെ പോകുന്നില്ല. എന്നാല്‍ എം.എസ്. എഫിന്റെ ഒബ്ജക്ഷന്‍ സ്വീകരിച്ചാല്‍ എതിരില്ലാതെ വിജയിക്കുന്നത് എം.എസ്.എഫാണ്. ഇലക്ഷന്‍ നടന്നാല്‍ എം.എസ്.എഫിനു ലഭി ക്കുന്ന രണ്ട് യു.യു.സിമാര്‍ യൂണിവേഴ്‌സിറ്റി ഇലക്ഷനില്‍ പ്രതി കൂലമായി ബാധിക്കുമെന്ന ഭയം മൂലമാണ് ആസൂത്രിതമായി തിരഞ്ഞെടുപ്പ് അട്ടിമറിച്ചക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്നും നേതാക്കള്‍ ആരോപിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ സഫുവാന്‍, ഭാരവാഹി കളായ സൈഫുദ്ധീന്‍ എം.ആര്‍, അഫ്‌സല്‍ കൊറ്റരായില്‍, ഉനൈസ് കൊമ്പം, ഫാസില്‍ കോല്‍പ്പാടം, ഇര്‍ഷാദ് കൈതച്ചിറ എന്നിവര്‍ പങ്കെടുത്തു.