മണ്ണാര്‍ക്കാട്: ആഫ്രിക്കന്‍ പന്നിപ്പനി വ്യാപകമാകുന്ന പശ്ചാത്തല ത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അസുഖം ബാധിച്ച പന്നികളുടെ ഗതാഗതം തുടരുന്നതായി വ്യാപക പരാതി ഉയരുന്നതിനെ തുടര്‍ന്ന് കൂടുതല്‍ കര്‍ശന നടപടി കളുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്ത്.സംസ്ഥാനത്തിനകത്ത് പന്നികളെ ഗതാഗതം ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. പന്നികള്‍ക്ക് അസുഖം ബാധിച്ചിട്ടില്ല എന്ന് പ്രാദേശിക വെറ്ററിനറി സര്‍ജന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ നിര്‍ബന്ധമായും കരുതണം. ഇല്ലാത്തപക്ഷം, വാഹനമടക്കം പിടിച്ചെടുത്ത് നിയമനട പടികള്‍ സ്വീകരിക്കും.നിലവിലുള്ള നിരോധനം ലംഘിച്ച് സംസ്ഥാ നത്തിന് പുറത്തു നിന്നും പന്നികളെ കൊണ്ടുവരുന്ന കേസുകളില്‍ പന്നികളെ കയറ്റി അയച്ച വ്യക്തി/ സ്ഥാപനം അത് ആര്‍ക്കാണോ അയച്ചിട്ടുള്ളത് ഈ രണ്ട് കൂട്ടര്‍ക്കും എതിരെ കര്‍ശന നിയമനടപ ടികള്‍ കൈക്കൊള്ളും.അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പന്നിക ളുടെയും പന്നിമാംസത്തിന്റെയും ഗതാഗതം സര്‍ക്കാര്‍ തടഞ്ഞി ട്ടുണ്ട്.
ക്വാറന്റൈന്‍ കാലാവധി പരിശോധന നടത്തി അസുഖം ഉണ്ടെന്ന് തെളിഞ്ഞാല്‍ അവയെ മുഴുവന്‍ ദയാവധം നടത്തുകയും, ശാസ്ത്രീ യമായി സംസ്‌കരിക്കുകയും അതിനുള്ള ചെലവ് നടത്തുന്ന വാഹന ഉടമയില്‍ നിന്നോ, ഉടമസ്ഥരില്‍ നിന്നോ വീടാക്കുന്നതാണ്. മൃഗങ്ങ ളെ ബാധിക്കുന്ന പകര്‍ച്ചവ്യാധിയും സംക്രമിക രോഗങ്ങളും തടയ ല്‍ നിയമം (2009) പ്രകാരം ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചാല്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ മുഴുവന്‍ പന്നികളെ യും ദയാവധം നടത്തി നഷ്ടപരിഹാരം കൊടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം സംസ്ഥാനത്ത് നടപ്പിലാക്കി വരികയാണ്. നാളിതുവരെ 1,33,00,351 രൂപ നഷ്ടപരിഹാരവും പ്രതിരോധ പ്രവര്‍ ത്തനങ്ങള്‍ക്കുമായി നല്‍കി കഴിഞ്ഞു. സംസ്ഥാനത്ത് കണ്ണൂര്‍, വയ നാട്, തൃശ്ശൂര്‍, പാലക്കാട്, കോട്ടയം ജില്ലകളില്‍ ആഫ്രിക്കന്‍ പന്നി പ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.