കാരാകുര്‍ശ്ശി:ഗ്രാമത്തിലെ അരിങ്കല്ലി പാടശേഖരത്തില്‍ വര്‍ഷങ്ങ ളായി എയിംസ് ക്ലബ്ബ് വര്‍ഷങ്ങളായി നടത്തി വരുന്ന നെല്‍കൃഷി യ്ക്ക് കരുത്തു പകരാന്‍ ഇക്കുറി സംസ്ഥാന യുവജന ക്ഷേമ ബോര്‍ ഡിന്റെ കീഴിലുള്ള കതിര്‍ ക്ലബ്ബുമുണ്ട്.പാടശേഖരത്തിലെ മൂന്നേ ക്കര്‍ വയലില്‍ തികച്ചും ജൈവരീതിയിലാണ് യുവത നെല്‍കൃഷി യിറക്കുന്നത്.
എട്ട് വര്‍ഷം മുമ്പാണ് കാവിന്‍പടി എയിംസ് കലാകായിക വേദി & ഗ്രന്ഥശാല പ്രവര്‍ത്തകരില്‍ കുറച്ച് പേര്‍ ചേര്‍ന്ന് ഇവിടെ നെല്‍കൃ ഷി തുടങ്ങിയത്.തരിശായി കിടന്ന സ്ഥലം ക്ലബ്ബ് പ്രവര്‍ത്തകര്‍ ചേര്‍ ന്ന് കൃഷിയോഗ്യമാക്കുകയായിരുന്നു.വയലില്‍ നെല്‍കൃഷി മാത്ര മേ നടത്തൂവെന്ന ഉറപ്പിന്‍മേലാണ് സ്ഥലം ഉടമ ക്ലബ്ബിന് കൃഷി നട ത്താനായി നല്‍കിയത്.നെല്‍കൃഷിയുടെ പ്രായോഗിക വശങ്ങളെ കുറിച്ചുള്ള പരിമിതമായ അറിവ് സൃഷ്ടിച്ച പ്രതിസന്ധികളെയെല്ലാം തരണം ചെയ്താണ് ഇപ്പോള്‍ മികച്ച രീതിയില്‍ ക്ലബ്ബ് നെല്‍കൃഷി നട ത്തുന്നത്.ഇതിനിടെയാണ് കാര്‍ഷിക രംഗത്തെ ഇടപെടല്‍ ശക്തമാ ക്കുന്നതിനായി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ കീഴില്‍ 25 ഓളം പേര്‍ ചേര്‍ന്ന് കതിര്‍ ക്ലബ്ബ് രൂപീകരിക്കുകയും നെല്‍കൃഷി യിലേക്ക് തിരിഞ്ഞിരിക്കുന്നതും.
ഞാറ്റടി എന്ന പേരില്‍ നടന്ന നടീല്‍ ഉത്സവം യുവജന ക്ഷേമ ബോര്‍ ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രവര്‍ത്തകരായ എം പി മനോജ്,എം ജി രഘുനാഥ്,സജിത്ത്, സുശാന്ത്,ശരത്ത് രാജ് എന്നിവര്‍ നേതൃത്വം നല്‍കി.
അധ്വാനിച്ച് വിളവെടുത്ത് ഭക്ഷിക്കുന്നതിന്റെ ആത്മസംതൃപ്തിയാ ണ് എയിംസ് ക്ലബ്ബ് പ്രവര്‍ത്തകരെ കൃഷിയില്‍ വേരൂന്നി നില്‍ക്കാന്‍ കരുത്ത് പകരുന്നത്.നിലവില്‍ വര്‍ഷത്തില്‍ ഒരു വിള മാത്രമാണ് അരിങ്കല്ലി പാടശേഖരത്തില്‍ യുവാക്കള്‍ നെല്‍കൃഷി ചെയ്യുന്നത്. ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിന്റെ പ്രധാന കാരണം.മാത്രമല്ല മയില്‍ അടക്കമുള്ള വന്യജീവികളുടെ ശല്ല്യവും നേരിടുന്നുണ്ട്.വൈദ്യുതി വേലിയടക്കമുള്ള സൗകര്യങ്ങള്‍ അധികൃ തര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല. ജലസേചന ത്തിന് സൗകര്യവും കൃഷിയ്ക്ക് സുരക്ഷിതത്വവും ഉറപ്പാക്കിയാല്‍ കൂടുതല്‍ ആദായകരമായ രീതിയില്‍ നെല്‍കൃഷിയെ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുമെന്ന് ക്ലബ്ബ് പ്രവര്‍ത്തകര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.