അലനല്ലൂര്‍: അലനല്ലൂരില്‍ നിന്നും നിരോധിത ലഹരിയുടെ വില്‍ പ്പനയും ഉപയോഗവും ഇല്ലായ്മ ചെയ്യാന്‍ വ്യാപാരികളും ജനമൈത്രി പൊലീസും,ജിവിഎച്ച്എസ് സ്‌കൂളും ലയണ്‍സ് ക്ലബ്ബും കൈകോര്‍ ക്കുന്നു.ഇതിന്റെ ഭാഗമായി തടയാം ലഹരി ,ആസ്വദിക്കാം ജീവിതം എന്ന പേരിലുള്ള കാമ്പയിന് നാളെ തുടക്കമാകും.വ്യാപാരികള്‍ക്ക് പുറമേ വിദ്യാര്‍ത്ഥികളേയും പൊതുസമൂഹത്തെയും ബോധവല്‍ക്ക രിക്കുകയാണ് ലക്ഷ്യം.
നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കാമ്പയിന്‍ ഉദ്ഘാടനം പാലക്കാട് ജി ല്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് നിര്‍വഹിക്കും. കെവിവി ഇഎസ് അലനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക് അധ്യക്ഷനാകും.വിദ്യാര്‍ത്ഥികള്‍ക്കുള്ള ലഘുലേഖ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലതയും പോസ്റ്റര്‍ വിതരണം വ്യാ പാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ നിര്‍വഹിക്കും.പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സതീഷ് ലഹരി വിരുദ്ധ ക്ലാസും കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം എന്ന വിഷയത്തില്‍ നാട്ടുകല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ ആര്‍ ജസ്റ്റിനും ക്ലാസ്സെടുക്കും.ജില്ലാ പഞ്ചായ ത്ത് മെമ്പര്‍ മെഹര്‍ബാന്‍ ടീച്ചര്‍,മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി എ കൃഷ്ണദാസ്,നര്‍കോട്ടിക് സെല്‍ പാലക്കാട് ഡിവൈഎസ്പി എം അനില്‍കുമാര്‍,മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ ജി അനില്‍കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ,ബ്ലോക്ക് പഞ്ചാ യത്ത് മെമ്പര്‍മാരായ വി അബ്ദുള്‍ സലീം,ബഷീര്‍ തെക്കന്‍,ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലൈല ഷാജഹാന്‍, പഞ്ചാ യത്ത് അംഗങ്ങളായ എകെ ബക്കര്‍,പി മുസ്തഫ,റംലത്ത് കെ,ആയി ഷാബി ആറാട്ടുതൊടി,മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ ജി അനില്‍കുമാര്‍,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പി കെ ഉഷ, പ്രധാന അധ്യാപകന്‍ ദാമോദരന്‍ പള്ളത്ത്,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളയ ടോമി തോമസ്,വേണുമാസ്റ്റര്‍,റഷീദ് ആലായന്‍, രവി കുമാര്‍,സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഹംസ ആക്കാടന്‍,ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജസീം കളത്തില്‍,കെ വി വി ഇഎസ് സംസ്ഥാന സെക്രട്ടറി വിഎം ലത്തീഫ്,ജില്ലാ ജനറല്‍ സെക്രട്ടറി കെ എ ഹമീദ്, സംസ്ഥാന കൗണ്‍സിലര്‍ സുബൈര്‍ തുര്‍ക്കി,അലനല്ലൂര്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി പിപികെ അബ്ദുറഹ്മാന്‍,ട്രഷറര്‍ നിയാസ് കൊ ങ്ങത്ത് എന്നിവര്‍ സംബന്ധിക്കും.നാട്ടുകല്‍ ജനമൈത്രി ബീറ്റ് ഓഫീ സര്‍ എം ഗിരീഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും. അലനല്ലൂര്‍ ജിവിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ യു കെ ലത സ്വാഗത വും കെവിവിഇഎസ് യൂത്ത് വിംഗ് പ്രസിഡന്റ് യൂസഫ് ചോലയില്‍ നന്ദിയും പറയും.