പാലക്കാട്: കാര്‍ഷിക മേഖലയില്‍ വിവിധ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും സാമൂഹിക സാമ്പത്തിക നയരൂപീക രണത്തിനും ആവശ്യമായ വിവര ശേഖരണത്തിനായുള്ള കാര്‍ഷിക സെന്‍സസിന് ജില്ലയില്‍ ഒരുക്കങ്ങളാകുന്നു.പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായാണ് 2021-22 വര്‍ഷം ആധാരമാക്കി 11-ാമത് കാര്‍ഷിക സെന്‍സസ് നടത്തുന്നത്.വിവിധ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും സാമൂഹിക സാമ്പത്തിക നയരൂപീകരണത്തിനും കാര്‍ഷിക സെന്‍സസ് ഡാറ്റയാണ് ഉപയോഗിക്കുന്നത്. കൈവശാനു ഭവ ഭൂമിയുടെ എണ്ണവും വിസ്തൃതിയും എണ്ണവും വിസ്തൃതിയും ഭൂവി നിയോഗം, കൃഷിരീതി, കൃഷിക്ക് ഉപയോഗിക്കുന്ന ജലസേചനം, വളം, കീടനാശിനി, കാര്‍ഷിക ഉപകരണങ്ങള്‍ എന്നീ സവിശേഷത കള്‍ മനസിലാക്കുന്നതും സെന്‍സസ് ലക്ഷ്യമിടുന്നു.സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് ജില്ലാതലത്തില്‍ കാര്‍ഷിക സെന്‍സസിന്റെ നടത്തിപ്പ് ചുമതല.

ഇതിനുമുമ്പ് നടന്ന 10 സെന്‍സസുകളില്‍ നിന്നും വ്യത്യസ്തമായി 11-ാമത് സെന്‍സസിന്റെ ഒന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ പഞ്ചായ ത്ത്/ നഗരസഭ/ കോര്‍പ്പറേഷന്‍ എന്നിവകളിലെ മുഴുവന്‍ വാര്‍ഡു കളും ഡിവിഷനുകളും തിരഞ്ഞെടുത്ത് മൊബൈല്‍ ആപ്ലിക്കേഷ ന്‍ വഴി താത്ക്കാലിക എന്യൂമറേറ്റര്‍മാര്‍ വിവരശേഖരണം നടത്തും. ഒന്നാംഘട്ട വിവരശേഖരണമായ ലിസ്റ്റിങ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.എല്ലാ തദ്ദേശസ്വയംഭരണ വാര്‍ഡു കളിലെയും മുഴുവന്‍ ഉടമസ്ഥരുടെയും ഓപ്പറേഷണല്‍ ഹോള്‍ഡര്‍ മാരുടെയും കൈവശമുള്ള ഹോള്‍ഡിങ്ങുകളുടെ പ്രാഥമിക വിവര ങ്ങള്‍ ശേഖരിക്കും.രണ്ടാംഘട്ടത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേ ശസ്വയംഭരണ വാര്‍ഡുകളുടെ 20 ശതമാനം വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഹോള്‍ഡിങ്ങുകളില്‍ നിന്ന് കൃഷിരീതി, ജലസേ ചനം തുടങ്ങിയ വിവരങ്ങളും മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ വാര്‍ഡുകളുടെ ഏഴ് ശതമാനം സാമ്പി ള്‍ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഹോള്‍ഡിങ്ങുകളുടെ ഇന്‍പുട്ട് ഉപയോഗരീതിയെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും.

11-ാമത് കാര്‍ഷിക സെന്‍സസിന്റെ ജില്ലാതല പരിശീലന പരിപാടി ടോപ്പ് ഇന്‍ ടൗണ്‍ ഗാര്‍ഡന്‍ വ്യൂ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സ്ഥിതി വിവര കണക്ക് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ സിനി കാസിം അധ്യക്ഷയായി. റിസര്‍ച്ച് ഓഫീ സര്‍ (എം.ഐ) ഫെഡറിക് ജോസഫ്, റിസര്‍വ് ഓഫീ സര്‍ (ഐ.ഐ .പി) സുന്ദരന്‍, സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജോയി ന്റ് ഡയറക്ടര്‍ ആര്‍.സുദര്‍ശ,ജില്ലാ പ്രിന്‍സിപ്പല്‍ അ ഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എ.കെ സരസ്വതി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!