സംഘാടക സമിതി രൂപീകരിച്ചു
മണ്ണാര്‍ക്കാട്: ഈ വര്‍ഷത്തെ റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവ ത്തിന് ഒക്ടോബര്‍ 31, നവംബര്‍ 2,3 തീയ്യതികളില്‍ നെല്ലിപ്പുഴ ദാറു ന്നജാത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വേദിയാകും.ശാസ്ത്ര,ഗണിത ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,പ്രവൃത്തി പരിചയ, ഐ.ടി മേളകളാണ് ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി നടക്കുക.പാലക്കാട്,മലപ്പുറം ജില്ലകളിലെ വി.എച്ച്.എസ്.സി സ്‌കൂളുകളുടെ എക്‌സ്‌പോയും അനു ബന്ധമായി നടക്കും.പന്ത്രണ്ട് ഉപജില്ലകളില്‍ നിന്നായി മൂവായിര ത്തി അഞ്ഞൂറോളം ശാസ്ത്ര പ്രതിഭകള്‍ മാറ്റുരക്കുന്ന മേളയുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
സംഘാടക സമിതി രൂപീകരണ യോഗം എന്‍.ഷംസുദ്ദീന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹ മ്മദ് ചെറുട്ടി അധ്യക്ഷനായി.വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി.മനോ ജ്കുമാര്‍,നോഡല്‍ ഓഫീസര്‍ പി.തങ്കപ്പന്‍,മണ്ണാര്‍ക്കാട് എസ്.എച്ച്.ഒ ടി.അഭിലാഷ്, ഫയര്‍ഫോഴ്‌സ് അസി.സ്റ്റേഷന്‍ ഓഫീസര്‍ ഗോവിന്ദന്‍ കുട്ടി,മാനേജര്‍ കെ.സമദ്ഹാജി,അധ്യാപക സംഘടനാ ഭാരവാഹിക ളായ ടി.ജയപ്രകാശ്, കരീം പടുകുണ്ടില്‍, എം.വിജയരാഘവന്‍, എം. എന്‍.വിനോദ്,എം.ആര്‍.മഹേഷ് കുമാര്‍,ഹമീദ് കൊമ്പത്ത്, പി.കെ. അബ്ബാസ്, സതീഷ് മോന്‍, സിദ്ദീഖ് പാറോക്കോട്, പി.ജയരാജന്‍, ആര്‍. ശാന്തകുമാര്‍,രാജേഷ് കുമാര്‍,ബിനോയ്,അജിതാ വിശ്വനാഥ്, ബിന്ദു ,വിനോദ്,പ്രിന്‍സിപ്പാള്‍ മുഹമ്മദ് കാസിം,പ്രധാനാധ്യാപിക സൗദത്ത് സലീം,അസ്ലം അച്ചു,ഉസ്മാന്‍,ലിഷാദാസ് സംസാരിച്ചു.