അഗളി: ആദിവാസി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ബാലാ വകാശ കമ്മിഷന്റെ നേതൃത്വത്തില്‍ അട്ടപ്പാടി ആദിവാസി മേഖ ലയില്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലബാര്‍ ക്യാന്‍സ ര്‍ സെന്റര്‍ ദ്വിദിന സന്ദര്‍ശനം നടത്തി. മദ്യം, മയക്കുമരുന്ന്, പുകയി ല ഉത്പന്നങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങള്‍ ആദിവാസി മേഖലയെ ഏതെല്ലാം തരത്തില്‍ ബാധിക്കുന്നു, ക്യാന്‍സര്‍ പോലൂ ള്ള മാരകരോഗങ്ങള്‍ തടയാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീക രിക്കണം, കുട്ടികളിലെ പോഷക കുറവ് എങ്ങനെ പരിഹരിക്കണം എന്നിവ സംബന്ധിച്ച ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് നട ത്തുന്നത്.

അട്ടപ്പാടിയിലെ ആരോഗ്യമേഖലയില്‍ മുന്‍കൂട്ടിയുള്ള രോഗനിര്‍ ണയ സംവിധാനങ്ങള്‍ ആവശ്യമാണ്. ആരോഗ്യ സംരക്ഷണത്തെ സംബന്ധിച്ചുള്ള അവബോധം ഇവരിലില്ല എന്നാണ് ആദിവാസി മേഖലകളില്‍ നടത്തിയ വിവിധ പഠനങ്ങള്‍ തെളിയിക്കുന്നത്. ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ചോ അടിസ്ഥാന ആരോഗ്യ പരിപാലനം സംബന്ധിച്ചോ ഇവര്‍ അജ്ഞരാണ്. പുതുതലമുറയില്‍ നിന്നും ലഹരിപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കി നിര്‍ത്തണം. അതിന് വിദ്യാലയ ങ്ങളുടെ കൂടി സഹായത്തോടെ കൃത്യമായ ബോധവത്കരണം നടത്തണം. ആദിവാസി മേഖലയില്‍ നിരവധി പദ്ധതികള്‍ ഉണ്ട്. അവ കൃത്യമായി അവരിലേയ്ക്കെത്തുന്നു എന്ന് ഉറപ്പുവരുത്തേ ണ്ടത് ആവശ്യണ്.

ആദിവാസി മേഖലയില്‍ ഇടപെട്ട് അവരിലൊരാളായി പ്രവര്‍ ത്തിച്ചാല്‍ മാത്രമേ അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ കഴിയൂ. അവര്‍ക്കിടയിലുള്ളവര്‍ക്ക് തന്നെ കൃത്യമായ പരിശീലനം നല്‍കുന്നതിലൂടെ മദ്യം, മയക്കുമരുന്ന്, പുകയില ഉത്പനങ്ങളുടെ ഉപയോഗം ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു എന്ന് അവരെ ബോധ്യപ്പെടുത്താന്‍ കഴിയും.

ട്രൈബല്‍ മേഖലയില്‍ നിന്നുകൊണ്ട് ചികിത്സ തേടുന്നതിന് ആദി വാസികള്‍ വിമുഖത കാണിക്കുന്നു. ദൂരം കൂടുതല്‍ കാരണമാണ് ചികിത്സയ്ക്കായി എത്താന്‍ അവര്‍ മടിക്കുന്നത്. അവര്‍ക്ക് ആവ ശ്യമുള്ള ചികിത്സ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ വിവിധ വകുപ്പു കള്‍ അങ്ങോട്ട് കടന്നു ചെന്നാണ് നിര്‍വഹിച്ചുവരുന്നത്. ഈ വിഷ യം കൂടുതല്‍ പഠിക്കുന്നതിനാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററി ന്റെ മൂന്ന് അംഗ സംഘം കമ്മീഷനും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ സ്‌കൂളുകളും, കമ്മ്യൂണിറ്റ് ഹാംലെറ്റു കളും സന്ദര്‍ശിച്ച് അവരുമായി ആശയവിനിമയം നടത്തി പ്രശ്നങ്ങള്‍ പഠിച്ച് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കും.ഒക്ടോബര്‍ 12ന് ബാലാവകാശ കമ്മീഷന്‍ അംഗം സി. വിജയകുമാറിന്റെ അധ്യക്ഷതയില്‍ അട്ടപ്പാടിയില്‍ നടന്ന യോഗത്തിലും 13ന് നടന്ന പഠന സന്ദര്‍ശനങ്ങളിലും മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ: സതീശന്‍, ഡോ: നീതു, ഡോ: ഫൈസി എം. ഫിലിപ്പ്, അട്ടപ്പാടി സ്പെഷ്യല്‍ തഹസില്‍ദാര്‍ ഷാനാവാസ് ഖാന്‍, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ സുരേഷ് കുമാര്‍, വിദ്യാഭ്യാസം, എക്സൈസ്, പോലീസ്, ഫോറസ്റ്റ്, ട്രൈബല്‍ ഡവല്പമെന്റ്, ജില്ലാ ശിശു സംരക്ഷണം തുടങ്ങിയ വകുപ്പുകളിലെ കര്‍ത്തവ്യവാഹകരും പങ്കെടുത്തു.

പഠന സംഘം അട്ടപ്പാടിയിലെ വിവിധ ട്രൈബല്‍ മേഖലകളും സ്‌കൂ ളുകളും സന്ദര്‍ശിച്ചു. അട്ടപ്പാടിയിലെ 193 കോളനികളിലെ നിവാസി കള്‍ക്ക് ആരോഗ്യ ബോധവത്കരണം സാധ്യമാക്കുന്നതിന് അംഗന്‍ വാടി വര്‍ക്കേഴ്സിനെയും എസ്.ടി പ്രൊമോട്ടര്‍മാരെയും പദ്ധതിയുടെ ഭാഗമാക്കും. കുടുംബശ്രീ അനിമേറ്റേഴ്സിന് പരിശീലനം നല്‍കി കൊ ണ്ട് മുഴുവനാളുകളുടെയും പ്രമേഹം പ്രഷര്‍ അടക്കമുള്ള ആരോഗ്യ-രോഗവിവര ശേഖരണം നടത്തുകയാണ്. കുട്ടികളുടെ പോഷകാഹാ രം അവരുടെ ജീവിത നിലവാരം തുടങ്ങി എല്ലാ പ്രശ്നങ്ങളിലും ഒരു കൂട്ടായ ഇടപെടലാണ് കമ്മീഷന്‍ നടത്തുന്നത്. വിദ്യാഭ്യാസം, പോലീ സ്, എക്സൈസ്, ഫോറസ്റ്റ്, ഐ.റ്റി.ഡി.പി, വനിത ശിശുവികസനം, ജില്ലാ ശിശു സംരക്ഷണം, കുടുബശ്രീ തുടങ്ങി എല്ലാവിഭാഗങ്ങളും ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. ശിശു മരണം തടയുക, അരി വാള്‍ രോഗത്തെ ചെറുക്കുക, കാന്‍സര്‍ മുക്തമാക്കുക തുടങ്ങി സമ്പൂര്‍ണ ആരോഗ്യം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് അട്ടപ്പാ ടിയില്‍ കമ്മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!