അലനല്ലൂര്‍: ഒരിടവേളക്കു ശേഷം ഉപ്പുകുളത്ത് വീണ്ടും കടുവയുടെ ആക്രമണം. ഓലപ്പാറയിലെ പനന്തോട്ടത്തില്‍ സിബി തോമസിന്റെ രണ്ട് ആടുകള്‍ കൊല്ലപ്പെട്ടു.പതിവുപോലെ വീടിനു സമീപത്തെ തോട്ടത്തില്‍ ആടുകളെ മേയ്ക്കുന്നതിനിടെ ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ആക്രമണം ഉണ്ടായത്. മുകള്‍ ഭാഗത്തു നി ന്നും എത്തിയ കടുവ ആടിനെ ആക്രമിച്ച് കൊല്ലുകയായിരുന്നെന്ന് സിബി പറഞ്ഞു.ആട് അപ്പോള്‍ തന്നെ ചത്തു.ഈ ആടിനെ ആക്രമി ക്കുന്ന സമയം കയ്യോ, കാലോ, മറ്റോ തട്ടി പരിക്കേറ്റിരുന്ന ആട്ടിന്‍ കുട്ടിയും ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ചത്തു. ശബ്ദം കേട്ട് ഓടിയെ ത്തിയതോടെ കടുവ ആടിനെ ഉപേക്ഷിച്ച് മുകള്‍ ഭാഗത്തേക്കു ത ന്നെ ഓടിയകന്നെന്ന് സിബി പറഞ്ഞു. കടുവയെ വ്യക്തമായി കണ്ട തായും ആടുകളെ ആക്രമിച്ചത് കടുവ തന്നെയാണെന്നും സിബി ഉറപ്പിച്ചു പറയുന്നു.ഉപ്പുകുളം ഫോറസ്റ്റ് ഔട്ട് പോസ്റ്റിലെ ഉദ്യോഗസ്ഥ രെത്തി സ്ഥലം സന്ദര്‍ശിക്കുകയും ആടിനെ പോസ്റ്റ്‌മോര്‍ട്ടം നടത്തു കയും ചെയ്തു.
ഉപ്പുകുളത്ത് വീണ്ടും വന്യജീവിയുടെ ആക്രമണം ഉണ്ടായതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.കഴിഞ്ഞ വര്‍ഷം ടാപ്പിങ് തൊഴി ലാളി തലനാരിഴക്കാണ് കടുവയുടെ ആക്രമണത്തില്‍ നിന്നും രക്ഷ പ്പെട്ടത്. തുടര്‍ന്ന് മറ്റു ടാപ്പിങ് തൊഴിലാളികള്‍ കടുവയെ കാണുക യും വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു. പ്രതിഷേ ധം ശക്തമായപ്പോള്‍ വനംവകുപ്പ് ആദ്യം ക്യാമറയും തുടര്‍ന്ന് കൂടും സ്ഥാപിച്ചിരുന്നെങ്കിലും വന്യജീവിയെ പിടികൂടാനായിരുന്നില്ല. വീണ്ടും കടുവയെ കണ്ടതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. ആട്, മാടുകളെ വളര്‍ത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്നവരാണ് മലയോര മേഖലയിലെ ഏറിയപങ്കും. ഇവര്‍ക്ക് വലിയ ഭീഷണിയാ ണ് നിലവിലുള്ളത്. വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് വന്യ ജീവിയെ പിടികൂടാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.