പാലക്കാട്: ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ വ്യാ പാര സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരി ശോധനയില്‍ നിയമ ലംഘനം കണ്ടെത്തിയ 55 വ്യാപാര സ്ഥാപ നങ്ങള്‍ക്കെതിരെ കേസെടുക്കുകയും 1,16,000 രൂപ പിഴ ഈടാക്കു കയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ലീഗല്‍ മെട്രോളജി നിയമ പ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ഉത്പന്ന പായ്ക്കറ്റുകള്‍ വില്പനയ്ക്ക് പ്രദര്‍ശിപ്പിച്ചിരുന്ന ബേക്കറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്റ്റേഷനറി കടകള്‍, ഇലക്ട്രോണിക് ഉപകരണ വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് 10,000 രൂപയും യഥാസമയം മുദ്ര പതിപ്പിക്കാതെ അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് 44 വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് 75,000 രൂപയു മാണ് പിഴയീടാക്കിയത്. പിഴ ഒടുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.
മുദ്ര പതിക്കാത്ത അളവു തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്‍പന നടത്തുക, നിര്‍മ്മാതാവി ന്റെ വിലാസം, ഉത്പന്നം പായ്ക്ക് ചെയ്ത തീയതി, ഉത്പന്നത്തിന്റെ തനി തൂക്കം, പരമാവധി വില്‍പന വില എന്നിവ ഇല്ലാത്ത ഉത്പന്ന പായ്ക്കറ്റുകള്‍ വില്പന നടത്തുക, എം.ആര്‍.പിയേക്കാള്‍ അധിക തുക ഈടാക്കുക, എം.ആര്‍.പി. തിരുത്തുക തുടങ്ങിയ നിയമ ലം ഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന പരിശോധന ഈ മാസം ഏഴ് വരെ തുടരും. ജില്ല ഒട്ടാകെ വകുപ്പിന്റെ രണ്ട് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന നടന്നു വരുന്നത്.ഇന്‍സ്‌പെക്ടര്‍ മാരായ എം. ശ്രീധരന്‍, പി. മോഹന്‍ദാസ്, പി. സൗമ്യ, ഐ.ആര്‍. ജീന, എന്‍.ആര്‍. സനല്‍ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് താലൂക്ക്ത ല പരിശോധനകള്‍ നടത്തിയത്.