മണ്ണാര്‍ക്കാട്: സ്‌കോള്‍-കേരള മുഖേനെയുള്ള ഹയര്‍ സെക്കന്‍ഡറി തല കോഴ്സുകളില്‍ 2022-24 ബാച്ചിലേക്ക് ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ് രജിസ്ട്രേഷന്‍, സ്‌പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് III) എന്നീ വിഭാഗങ്ങളി ല്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.എസ്.എസ്. എല്‍.സി. അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ കോഴ്സില്‍ ഉപരിപഠന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.ഉയര്‍ന്ന പ്രായപ രിധി ഇല്ല.

ഓപ്പണ്‍ റെഗുലര്‍ വിഭാഗത്തില്‍ സയന്‍സ് ഗ്രൂപ്പില്‍ ഉള്‍പ്പെടെ പ്രാക്ടി ക്കല്‍ ഉള്ള, തെരഞ്ഞെടുത്ത സബ്ജക്റ്റ് കോമ്പിനേഷനുകളില്‍ രജി സ്റ്റര്‍ ചെയ്യാം. തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂ ളുകളിലാണ് പഠനകേന്ദ്രങ്ങളായി അനുവദിക്കുന്നത്. സ്വയംപഠന സഹായികളും ലാബ് സൗകര്യവും പൊതു അവധി ദിവസങ്ങളില്‍ സമ്പര്‍ക്ക ക്ലാസുകളും ഈ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാണ്. ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗത്തില്‍ തെരഞ്ഞെടുത്ത കോമ്പി നേഷനുകളില്‍ പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങളില്‍ പ്രൈവറ്റ് രജി സ്ട്രേഷന് അപേക്ഷിക്കാം. സ്പെഷ്യല്‍ കാറ്റഗറി വിഭാഗത്തില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സ് ഒരിക്കല്‍ വിജയിച്ച വിദ്യാര്‍ഥിക്ക് മുന്‍ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യാതെ പുതിയൊരു സബ്ജക്റ്റ് കോമ്പിനേഷന്‍ (പാര്‍ട്ട് III) തെരഞ്ഞടുത്ത് നിബന്ധനകളോടെ അപേക്ഷ സമര്‍പ്പി ക്കാം.

സെപ്റ്റംബര്‍ 5 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. പിഴ കൂടാതെ ഓക്ടോബര്‍ 10 വരെയും 60 രൂപ പിഴയോടെ ഓക്ടോബര്‍ 17 വരെയും ഫീസടച്ച്www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫീസ് അടയ്ക്കാന്‍ ഓണ്‍ലൈന്‍ പെയ്മെന്റ് മോഡ് തെരഞ്ഞെടുത്ത് ഇന്റര്‍നെറ്റ് ബാങ്കിംഗ്/ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡ് മുഖേന ഫീസടക്കാം. ഓഫ്ലൈന്‍ പെയ്മെന്റ് മോഡ് (പോസ്റ്റ് ഓഫീസ് വഴിയുള്ള പേയ്മെന്റ്) തെരഞ്ഞെടുക്കുന്നവര്‍ രജിസ്ട്രേഷന്‍ രണ്ട് ഘട്ടങ്ങളായാണ് പൂര്‍ത്തീകരിക്കേണ്ടത്. ഓഫ്ലൈന്‍ പെയ്മെന്റില്‍ ഫീസടയ്ക്കുന്ന തിന് ജനറേറ്റ് ചെയ്ത് ലഭ്യമാകുന്ന ചെലാന്‍ ഉപയോഗിച്ച് സംസ്ഥാന ത്തെ ഏതെങ്കിലുമൊരു പോസ്റ്റ് ഓഫീസില്‍ ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്. ഫീസ് വിവരങ്ങള്‍ക്കും രജിസ്ട്രേഷനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും പ്രോസ്പെക്ടസിനും സ്‌കോള്‍-കേരള വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഓണ്‍ലൈന്‍ രജിസ്ട്രേഷന് ശേഷം രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിലേക്ക് നേരിട്ടോ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ അയച്ചുകൊടുക്കേ ണ്ടതാണ്. ജില്ലാ കേന്ദ്രങ്ങളുടെ മേല്‍വിലാസത്തിന് സ്‌കോള്‍-കേരള വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഈ അധ്യയന വര്‍ഷം സംസ്ഥാന ഓഫീസില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. അന്വേഷണങ്ങ ള്‍ക്ക്: 0471-2342950, 2342271.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!