മണ്ണാര്‍ക്കാട്: പണമിടപാട് മാത്രമല്ല പൊതുജനങ്ങളുടെ നിത്യജീവി തവുമായി ബന്ധപ്പെടുന്ന ഒട്ടേറെ സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങ ളും ഇനി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ലഭ്യമാ കും.പുതിയ സഹകരണ സേവന കേന്ദ്രവും ഒപ്പം രാജ്യത്തെ എല്ലാ ബാങ്കുകളുടേയും എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന മണ്ണാ ര്‍ക്കാട്ടെ ഏറ്റവും സൗകര്യപ്രദമായ എടിഎം കൗണ്ടറും ബാങ്കിന്റെ ഹെഡ് ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങി.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി മണ്ണാര്‍ക്കാടിന്റെ സാമ്പത്തി ക ആവശ്യങ്ങള്‍ നിറവേറ്റി സാമൂഹ്യ പ്രതിബദ്ധതയോടെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ബാങ്കിന്റെ സേവന ശൃംഖല വിപു ലീകരിക്കുന്നതിന്റെ ഭാഗമായാണ് സഹകരണ സേവനകേന്ദ്ര വും എടിഎം കൗണ്ടറടക്കമുള്ള പുതിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള ത്.പൊതുജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെടുന്ന ഒട്ടേറെ സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇവിടെ ലഭ്യമാകും.

റവന്യു വകുപ്പ്,മോട്ടോര്‍ വാഹന വകുപ്പ്,പാസ്പോര്‍ട്ട്,പാന്‍കാര്‍ഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍,മുനിസിപ്പല്‍ സേവന ങ്ങള്‍,വിവിധ ക്ഷേമനിധികള്‍,സ്‌കോളര്‍ഷിപ്പ്,ടിക്കറ്റ് ബുക്കിംഗ്, കറന്റ് ബില്‍,വാട്ടര്‍ ചാര്‍ജ്ജ്,ഗ്യാസ് ബുക്കിംഗ്,വിവിധ ലൈസന്‍ സുകള്‍ തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 440 ഓളം വരുന്ന ഓണ്‍ലൈന്‍ സേവനങ്ങളാണ് സേവന കേന്ദ്രത്തിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുക.

വിശാലമായ പാര്‍ക്കിംഗ് സൗകര്യമാണ് എടിഎം കൗണ്ടറിന്റെ പ്രത്യേകതകളില്‍ ഒന്ന്.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ഹെഡ് ഓഫീസിലുള്ള എടിഎം കൗണ്ടറില്‍ എല്ലാ ദിവസവും എല്ലാ സമയങ്ങളിലും പണലഭ്യതയുണ്ടാകുമെന്ന് അധികൃതര്‍ ഉറപ്പു നല്‍ കുന്നു.ബാങ്കിന്റെ തിളക്കമാര്‍ന്ന സേവനചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ് എടിഎം കൗണ്ടര്‍ സേവ നം.ആധുനിക സൗകര്യങ്ങളോടൊപ്പം ബാങ്കിലെ ഇടപാടുകാര്‍ക്ക് രാജ്യത്തെ എല്ലാ എടിഎം കൗണ്ടറുകളിലും ഉപയോഗിക്കാന്‍ കഴി യാവുന്ന എടിഎം കാര്‍ഡുകളും അവതരിപ്പിച്ചിട്ടുണ്ട്.

എടിഎം കൗണ്ടര്‍ കെടിഡിസി ചെയര്‍മാന്‍ പി കെ ശശിയും സേവന കേന്ദ്രം നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീറും നിര്‍വഹിച്ചു. എടിഎ കാര്‍ഡ് ഉദ്ഘാടനം എംഇഎസ് കല്ലടി കോളേജ് ചെയര്‍മാന്‍ കെസികെ സെയ്താലിക്ക് ആദ്യ കാര്‍ഡ് നല്‍കി തെങ്കര ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് എ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസി ഡന്റ് അഡ്വ.കെ സുരേഷ് അധ്യക്ഷനായി.സെക്രട്ടറി എം പുരുഷോ ത്തമന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ പി.ഉദയന്‍,സഹ കരണ സംഘം അസി.രജിസ്ട്രാര്‍ പാലക്കാട് (പ്ലാനിംഗ്)പി ഹരിപ്ര സാദ്,സഹകരണ സംഘം അസി.രജിസ്ട്രാര്‍ കെജി സാബു, നഗര സഭാ കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി,ബാങ്ക് വൈസ് പ്രസിഡന്റ് രമാസുകുമാരന്‍,ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ സംബ ന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!