അലനല്ലൂര്‍: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫീ സിന് സമീപം ധര്‍ണ നടത്തി.തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറച്ചതിലും ലൈഫ് ഭവന പദ്ധതിയില്‍ ഗുണഭോ ക്താക്കളെ നിശ്ചയിക്കുന്നതില്‍ ഗ്രാമസഭകള്‍ക്കുള്ള അധികാരം കവര്‍ന്നെടുത്തതിലും പ്ലാന്‍ഫണ്ടുകളില്‍ കുറവ് വരുത്തിയ സര്‍ ക്കാരുകളുടെ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം.
മണ്ഡലം പ്രസിഡന്റ് കെ.വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോ ക്ക് കോണ്‍ഗ്രസ് സെക്രട്ടറി പി.സമദ് അധ്യക്ഷനായി.യൂത്ത് കോണ്‍ ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി നൗഫല്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി.കെ.എ സുഗുണ കുമാരി, കാസിം ആലായന്‍, കെ. ഹബീ ബുള്ള അന്‍സാരി, വി.സി. രാമദാസ്. വി. തേവരുണ്ണി . ഓങ്ങല്ലൂര്‍ ഹംസ, കെ.തങ്കച്ചന്‍ , കീടത്ത് മുഹമ്മദ്, മുള്ള ത്ത് ലത, അനിത വിത്ത് നോട്ടില്‍, ലൈല ഷാജഹാന്‍, ആയിഷാബി ആറാട്ടു തൊടി, ജിഷ എം,അജിത പാക്കത്ത്, മുഹമ്മദ് ബഷീര്‍, നസീഫ് പാലക്കാഴി, മുഹമ്മദ് കുലിക്കിലിയാട്, കീടത്ത് അബ്ദു,മുസ്തഫ പാറപ്പുറത്ത്,കെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.നേതാക്കളായ നവാസ് സി, രവി ചൂരക്കാട്ടില്‍,മണിക്കണ്ഠ രാജീവ് കെ, ഉമ്മര്‍ ഖത്താബ്, നാസര്‍ ചീനന്‍ , അസീസ് കാര, സലാം കണ്ണം കുണ്ട് , സിദ്ദീക്ക് കീടത്ത്, ഉസ്മാ ന്‍ സി. സിറാജ് ആലായന്‍, സിനാന്‍ തങ്ങള്‍, റംഷാദ് ബാവ ടി കെ, വസീം മുറിയക്കണ്ണി,അഫ്സറ,മഹ്ഫൂസ് റഹീം,അഷറഫ് കൊടപ്പന, സിദ്ധീഖ് പൊന്‍പാറ,തുടങ്ങിയവര്‍ നേ തൃത്വം നല്‍കി.