കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളിയാര്‍ പുഴയിലുണ്ടായ മലവെള്ളപ്പാച്ചില്‍ പ്ര ദേശവാസികളെ ഭീതിയിലാഴ്ത്തി.പ്രദേശത്ത് കെടുതികളുമുണ്ടാ യി.അമ്പലപ്പാറ നിസ്‌കാരപള്ളിയുടെ മുക്കാല്‍ ഭാഗത്തോളം വെ ള്ളം കയറി.മൂന്ന് വീടുകളുടെ സിറ്റൗട്ട് വരെ വെള്ളമെത്തി. തെയ്യ ക്കുണ്ടിലെ സ്വകാര്യ വ്യക്തികള്‍ ചേര്‍ന്ന് ലക്ഷങ്ങള്‍ മുടക്കി നിര്‍മി ച്ച ഇരുമ്പ് പാലം തകര്‍ന്നു.എടത്തനാട്ടുകരയേയും അമ്പലപ്പാറയേ യും ബന്ധിപ്പിക്കുന്ന തുളക്കല്ല് പാലം വെള്ളത്തില്‍ മുങ്ങി. അലന ല്ലൂരില്‍ കണ്ണംകുണ്ട് പാലവും വെള്ളത്തിനടിയിലായി.ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
വൈകീട്ടോടെ അമ്പലപ്പാറ മേഖലയില് മഴയ്ക്ക് അയവു വന്നെങ്കി ലും അസാധാരണമാംവിധം പുഴയിലുണ്ടായ മലവെള്ളപ്പാച്ചില്‍ പ്രദേശവാസികളില്‍ ആശങ്കയും ഭീതിയും സൃഷ്ടിച്ചിട്ടുണ്ട്.വ്യാഴാഴ്ച ഉച്ചയോടെയാണ് ശക്തമായ മഴ പെയ്തത്.ഇതേ തുടര്‍ന്ന് വൈകീ ട്ടോടെ വെള്ളിയാര്‍ പുഴയിലെ നീരൊഴുക്കും ശക്തമായി.ചെളിയും ചേറും കലര്‍ന്ന വെള്ളമാണ് ഒഴുകിയെത്തിയത്.മരങ്ങളും കടപുഴ കി വെള്ളത്തിലൂടെ ഒലിച്ചെത്തി.വെള്ളത്തിന് ദുര്‍ഗന്ധമുണ്ടാ യിരുന്നതായും സമീപ കാലത്തൊന്നും പുഴയില്‍ ഇത്രയും വലിയ തോതിലുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് കണ്ടിട്ടില്ലെന്നും നാട്ടു കാര്‍ ചൂണ്ടിക്കാട്ടി.സൈലന്റ് വാലി വനമേഖലയോട് ചേര്‍ന്ന് സ്ഥി തി ചെയ്യുന്ന പ്രദേശമാണ്.മലയില്‍ ഉരുള്‍പൊട്ടലുണ്ടായോയെന്നാണ് നാട്ടുകാരുടെ സംശയം.വനപാലകരും ആര്‍ആര്‍ടിയും സ്ഥലത്ത് പരിശോധന നടത്തി.എന്നാല്‍ ഉരുള്‍പൊട്ടലുണ്ടായോയെന്നത് സം ബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.