അലനല്ലൂര്‍: യു.എ.ഇ. യുടെ ജീവകാരുണ്യ യജ്ഞത്തിന്റെ ഭാഗമായ നൂറ് കോടി ഭക്ഷണപ്പൊതി പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകര യിലും പരിസരപ്രദേശങ്ങളിലുമായി 350 കുടുംബങ്ങള്‍ക്ക് ഭക്ഷണ പൊതി വിതരണം ചെയ്തു.മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോ ബല്‍ ഇനിഷ്യേറ്റീവ്സ് (എംബിആര്‍ജിഐ) സംഘടിപ്പിക്കുന്ന സംരം ഭം, കഴിഞ്ഞ വര്‍ഷത്തെ ‘100 മില്യണ്‍ മീല്‍സ്’ കാമ്പയിനിന്റെ തുട ര്‍ച്ചയാണ്.220 ദശലക്ഷം ഭക്ഷണപ്പൊതികളാണ് മുന്‍ വര്‍ഷം വിതര ണം ചെയ്യാനായത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രതികരണത്തെ തുടര്‍ന്നാണ് ഒരു ബില്യണ്‍ ഭക്ഷണപ്പൊതികള്‍ എന്ന പുതിയ ല ക്ഷ്യം പ്രഖ്യാപിച്ചത്.2030 ആകുമ്പോഴേക്കും ലോകത്ത് പട്ടിണി ഇ ല്ലാതാക്കാനുള്ള യു.എന്‍. സുസ്ഥിരതാ ലക്ഷ്യങ്ങള്‍ക്ക് അനുസൃത മായി പാവങ്ങള്‍ക്ക് നൂറുകോടി ഭക്ഷണപ്പൊതികള്‍ നല്‍കുക എന്ന താണ് സംരംഭത്തിലൂടെ യു.എ.ഇ. ലക്ഷ്യമിടുന്നത്
യു.എന്‍. വേള്‍ഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ബാങ്കിങ് റീജണല്‍ നെറ്റ്വ ര്‍ക്ക്, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്‍ ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ്, യു.എന്‍. ഹൈക്കമ്മിഷണര്‍ എന്നിവ യുടെ ഏകോപനത്തോടെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോ ബല്‍ ഇനീഷ്യേറ്റീവ്സ് പ്രോജക്ടാണ് വണ്‍ ബില്യണ്‍ മീല്‍സ് സംരംഭ ത്തിന് തുടക്കമിട്ടത്. മറ്റ് പ്രാദേശിക ചാരിറ്റികളുമായി ചേര്‍ന്ന് യു. എന്‍. ഹൈകമ്മിഷണര്‍ ഫോര്‍ റഫ്യൂജീസ്, യു.എ.ഇ. ഫുഡ് ബാങ്ക് എന്നിവയും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു.അമ്പത് രാജ്യങ്ങളിലെ അര്‍ഹരായവര്‍ക്ക് 100 കോടി ഭക്ഷണപ്പൊതികള്‍ നല്‍കാനുള്ള യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേ തൃത്വത്തിലുള്ള ജീവകാരുണ്യ പദ്ധതിയില്‍ റംസാനില്‍ മാത്ര മായി 80 കോടിപേര്‍ക്ക് ഭക്ഷണമെത്തിച്ചിട്ടുണ്ട്. ബാക്കിയുള്ള 20 കോടി യാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത് ജാതി മത ഭേദമന്യ എല്ലാ പ്ര യാസമനുഭവിക്കുന്നവരും ഇതിന്റെ ഗുണഭോക്താക്കളാണ്. കേര ളത്തിലെ വിവിധ ജില്ലകളില്‍ ഭക്ഷ്യകിറ്റുകള്‍ വിതര ണം ചെ യ്യാന്‍ തയ്യറായിരിക്കുന്നു. ജീവകാരുണ്യ സാമൂഹിക പ്രവര്‍ ത്തന രംഗത്ത് ഏറെ മികവ് തെളിയിച്ച മലപ്പുറം ജില്ലയിലെ കല്‍പ്പകഞ്ചേരി ‘തണ ല്‍’ ആണ് കേരളത്തില്‍ വിതരണത്തിനു നേതൃത്വം നല്‍കു ന്നത്.
വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതിയുടെ എടത്തനാട്ടുകര ഏരിയ ഉദ്ഘാ ടനം എന്‍.ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വഹിച്ചു. കേരള നദ്വത്തുല്‍ മുജാഹിദീന്‍ എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കാ പ്പില്‍ മൂസ ഹാജി അധ്യക്ഷത വഹിച്ചു. വണ്‍ ബില്യണ്‍ മീല്‍സ് പദ്ധ തിയുടെ വിശദീകരണം പദ്ധതി ഡയറക്ടര്‍ അബ്ദുസ്സലാം മോങ്ങം നടത്തി. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ അലി മഠത്തൊടി, കെ എന്‍ എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി. പി. സുബൈര്‍ മാസ്റ്റര്‍, കെ എന്‍ എം എടത്തനാട്ടുകര സൗത്ത് മണ്ഡലം സെക്രട്ടറി ഇ. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, തണല്‍ കല്പകഞ്ചേരി സെക്രട്ടറി സി. കെ. ഷൗക്കത്ത്, അസ്ലം കല്പകഞ്ചേരി, ദാറുസ്സലാം ജുമാമസ്ജിദ് സെക്രട്ടറി പാറക്കോട്ട് അബൂബക്കര്‍ മാസ്റ്റര്‍, ഐ എസ് എം പാലക്കാട് ജില്ലാ സെക്രട്ടറി അക്ബര്‍ സ്വലാഹി, ഐ എസ് എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി വി. സി. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.സി. യുസുഫ് ഹാജി, പി. കു ഞ്ഞിമൊയ്ദീന്‍ മാസ്റ്റര്‍, പാറോക്കോട്ട് മമ്മി ഹാജി, കാപ്പില്‍ മയമി കുഞ്ഞി ഹാജി,പി. മുഹമ്മദ് കുട്ടി,ശറഫുദ്ധീന്‍ എം. പി,ഓങ്ങല്ലൂര്‍ അബ്ദുസ്സലാം, സുധീര്‍ സ്വലാഹി, അബ്ദുസ്സലാം എം,കെ.സജ്ജാദ് എന്നിവര്‍ നേതൃത്വം നല്‍കി.