മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ അനുഭവം പകര്‍ന്ന് സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ്. മുണ്ടേക്ക രാട് ജി.എല്‍.പി സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലാണ് ആന്‍ ഡ്രോയിഡ് സോഫ്റ്റ് വെയറില്‍ തയ്യാറാക്കിയ ഇലക്ട്രോണിക് വോ ട്ടിങ് മെഷീന്‍ ഉപയോഗിച്ചത്. സ്‌കൂളിലെ പ്രൈമറി മുതല്‍ നാലാം ക്ലാരെയുള്ള വിദ്യാര്‍ഥികളാണ് വോട്ടിംഗ് മെഷീനില്‍ വിരലമര്‍ത്തി വോട്ട് രേഖപ്പെടുത്തി വിദ്യാര്‍ഥി പ്രതിനിധികളെ തെരഞ്ഞെടുത്തു.
വോട്ടിംഗ് സ്ലിപ്പുമായെത്തിയ വിദ്യാര്‍ഥികളുടെ ചൂണ്ടുവിരലില്‍ മഷി പുരട്ടി തികച്ചും ജനാധിപത്യരീതിയില്‍ നടന്ന തിരഞ്ഞെടുപ്പി ല്‍ കുട്ടി സ്ഥാനാര്‍ഥി കള്‍ക്കാര്‍ക്കും പരാതിക്ക് ഇടമുണ്ടായില്ല. ഓ രോ സ്ഥാനാര്‍ഥിയും തങ്ങള്‍ നേടിയ വോട്ടുകളുടെ എണ്ണം കൃത്യമാ യി മെഷീന്‍ നല്‍കി.വോട്ടിംഗ് യാന്ത്രം ഉപയോഗിച്ചുള്ള തെരഞ്ഞെ ടുപ്പിലൂടെ സമീപഭാവിയില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍വഹിക്കേണ്ട സമ്മതിദാനാവകാശത്തെ ക്കുറിച്ച് അവരെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്തി യത്.
തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍, പ്രിസൈഡിംഗ് ഓഫീസര്‍, മൂന്ന് പോളിങ് ഓഫിസര്‍മാര്‍, ബൂത്ത് ലെവല്‍ ഓഫിസര്‍, പൊലീസു ദ്യോഗസ്ഥര്‍ എന്നീ ചുമതലകള്‍ വിദ്യര്‍ഥികള്‍ തന്നെയായിരുന്നു വഹിച്ചിരുന്നത്. ഫാത്തിമ ഫൈ ഹ(സ്‌കൂള്‍ലീഡര്‍), മുഹമ്മദ് അഷ്മി ല്‍ (ഡപ്യൂട്ടി ലീഡര്‍), ഫസീഹ (വിദ്യാഭ്യാസ മന്ത്രി), മുഹമ്മദ് ജലാല്‍ (ആരോഗ്യ മന്ത്രി), ഹര്‍ഷിദ (കലാ-സാംസ്‌കാരിക കായിക മന്ത്രി) എന്നിവരെ തിരഞ്ഞെടുത്തു. പ്രധാനാധ്യാപകന്‍ എ. അബൂബക്കര്‍, അധ്യാപകരായ എം.എസ്.മഞ്ജുഷ, പി മന്‍സൂര്‍, എം. സൗമ്യ, കെ. നസീറ, സനൂബിയ, വിപിത, സൗമ്യ എന്നിവര്‍ നേതൃത്വം നല്‍കി.