കോട്ടോപ്പാടം: തിരുവിഴാംകുന്ന്,കച്ചേരിപ്പറമ്പ് മേഖലയില്‍ വര്‍ധിച്ച് വരുന്ന കാട്ടാനശല്ല്യത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ തിരുവിഴാംകു ന്ന് ഫോറസ്റ്റ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി.ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കൂടിയായിരു ന്നു സമരം.രാവിലെ എട്ടരയോടെ സമരം ആരംഭിച്ചത്.ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി പരിഹാരമാര്‍ഗം കണ്ടാലെ സമരം അവസാനിപ്പിക്കൂവെന്ന നിലപാടിലായിരുന്നു സമരക്കാര്‍.
ഉച്ചയ്ക്ക് 12 മണിയോടെ മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ എന്‍. സുബൈര്‍ സ്ഥലത്തെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. പ്ര ദേശത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ അടിയന്തര നടപടികളുണ്ടാ കണമെന്ന് നേതാക്കള്‍ റെയ്ഞ്ച് ഓഫീസറോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച മുതല്‍ ആനക്കൂട്ടത്തെ മേല്‍മലയിലേക്ക് തുരത്താന്‍ തീവ്രശ്രമം ആരംഭിക്കുമെന്ന് റെയ്ഞ്ച് ഓഫീസര്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.കാര്‍ഷിക വിളകള്‍ നശിച്ച വിവരം രേഖാ മൂലം നല്‍കിയ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കും.ആനകളെ തുരത്താന്‍ അനൈഡര്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിക്കുമെന്നും റെയ്ഞ്ച് ഓഫീസര്‍ വ്യക്തമാക്കി.ഇതിന്റെ അടിസ്ഥാനത്തിലാണ് ഉച്ചയ്ക്ക് ഒന്നരയോടെ നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്.
മഴക്കാലം ആരംഭിച്ച ശേഷം വലിയ തോതില്‍ തിരുവിഴാംകുന്ന് മേഖലയില്‍ കാട്ടാനശല്ല്യം വര്‍ധിച്ചിട്ടുണ്ട്.വാഴ കൃഷിയിലാണ് വലിയ നാശം നേരിട്ടിരിക്കുന്നത്.ഓണവിപണി ലക്ഷ്യമിട്ട് നട ത്തിയ കൃഷി കാട്ടാനകള്‍ നശിപ്പിച്ചതിനാല്‍ കര്‍ഷകര്‍ പ്രതിസ ന്ധിയിലാണ്.വാഴ മാത്രമല്ല നിരവധി തെങ്ങ്,കവുങ്ങ് തുടങ്ങിയവ യും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്.രാപ്പകല്‍ ഭേദമന്യേ ജനവാസ കേന്ദ്രത്തിലേക്ക് കാട്ടാനകള്‍ എത്തുന്നതിനാല്‍ വനയോര ഗ്രാമ ങ്ങളിലെ ജീവിതവും ഭീതിയുടെ നിഴലിലാണ്. വനാതിര്‍ത്തി കളി ലെ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമല്ലാത്തതും വനപാല കര്‍ക്ക് ആനകളെ തുരത്താനുള്ള ആധുനിക സംവിധാന ങ്ങളില്ലാ ത്തതും കാട്ടാനശല്ല്യത്തിന് മുന്നില്‍ വനപാലകരും നാട്ടുകാരും ഒരുപോലെ നിസ്സഹായരായി നില്‍ക്കേണ്ടി വരികയാണ്.