കല്ലടിക്കോട്: ദേശീയപാതയില്‍ തുപ്പനാടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം.യാത്രക്കാരായ ഒമ്പതോളം പേര്‍ക്ക് പരിക്കേറ്റു.സുമേഷ് (36)അഞ്ജലി (25)അനുഷ (21)ഷിജു (36)റംല (55 ഇളങ്കോ (56)സുമതി (60)ഗ്രീഷ്മ (22)ഫാത്തിമ ബീബാത്തു (25) എന്നിവ ര്‍ക്കാണ് പരിക്കേറ്റത്.ഇവരെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.ഇതില്‍ നാലുപേരെ പിന്നീട് വമ്പലം മദര്‍കെ യര്‍ ആശുപത്രിയിലേക്ക് മാറ്റി.മറ്റ് അഞ്ച് പേരെ തച്ചമ്പാറ ആശുപ ത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു.
പാലക്കാട് നിന്നും യാത്രക്കാരുമായി കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം.തുപ്പനാട് വളവിന് സമീപത്ത് റോഡിന് ഇരുവശത്തുമുള്ള കുഴികളാണ് അപകടത്തിന് ഇടയാക്കി യതെന്നാണ് വിവരം.പാലക്കാട് ഭാഗത്ത് നിന്നും വരികയായി രുന്ന ബസ് വളവിന് സമീപം റോഡിന്റെ ഇടതു വശത്തെ കുഴി വെട്ടിച്ച് വലത്തേക്ക് കയറിയ സമയം എതിരെ വന്ന ബസ് ഇടിക്കുകയായി രുന്നുവേ്രത.പാലക്കാട് നിന്നും വന്ന ബസിന്റെ മധ്യഭാഗത്തായാണ് ഇടിച്ചത്.ബസിന്റെ ഈ ഭാഗം തകര്‍ന്നു.
ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപക ടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ കുറച്ച് സമയം ഗതാഗതം തടസ്സ പ്പെട്ടു.കല്ലടിക്കോട് പൊലീസെത്തി സ്ഥിതി ഗതികള്‍ നിയന്ത്രിച്ചു. അപകടത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട യാത്രക്കാര്‍ക്ക് പിറ കെ വന്ന ബസുകളില്‍ യാത്രാ സൗകര്യമൊരുക്കി നല്‍കി.