പാലക്കാട്: ജില്ലയില്‍ ഇതുവരെ 45,77,033 പേര്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് ഡോസ് വാക്സിനുകള്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ 83.9% പേര്‍ ജില്ലയില്‍ ഇരു ഡോസ് വാക്സിനു കളും സ്വീകരിച്ചു. 9.6% പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് (precaution dose) വാക്സിനും ലഭ്യമായി. 18 വയസ്സിന് മുകളിലുള്ളവരില്‍ 83.3%(14,25,9 19) പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും 43997 പേര്‍ക്ക് മൂന്നാം ഡോസും ലഭ്യമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഒന്ന്, രണ്ട്, മൂന്ന് ഡോസ് വാക്സിനുകള്‍ സ്വീകരിച്ചവരില്‍ 38,92,796 പേര്‍ കോവിഷീല്‍ഡും, 5,83,169 പേര്‍ കൊ-വാക്സിനും, 2864 പേര്‍ സ്പുട്നിക് വിയും, 98070 പേര്‍ കോര്‍ബോ വാക്‌സിനും 134 പേര്‍ കോവോ-വാക്‌സിനുമാണ് സ്വീകരിച്ചത്.
12-14 വരെ പ്രായപരിധിയിലുള്ളരില്‍ 63602 പേര്‍ ഒന്നാം ഡോസും 34550 പേര്‍ രണ്ടാം ഡോസും കുത്തിവെപ്പ് സ്വീകരിച്ചു. 15 -17 വരെ പ്രായപരിധിയിലുള്ളരില്‍ 1,19,586 പേര്‍ ഒന്നാം ഡോസും 89804 പേര്‍ ഒന്ന്, രണ്ട് ഡോസുകളും സ്വീകരിച്ചു. 18-59 വരെ പ്രായ പരിധിയിലു ള്ള 1711320 പേരാണ് ജില്ലയില്‍ ഉള്ളത്. ഇതില്‍ 96 ശതമാനം(16,35,238) പേര്‍ ഒന്നാം ഡോസും, 83.3 ശതമാനം (14,25,919) പേര്‍ ഒന്ന്, രണ്ട് ഡോ സുകളും 43997 പേര്‍ മൂന്നാം ഡോസും സ്വീകരിച്ചു. 60 ന് മുകളില്‍ പ്രായമുള്ള 102 ശതമാനം(4,39,924) പേര്‍ ഒന്നാം ഡോസും 93.5 ശതമാ നം(4,02833) പേര്‍ ഒന്ന്, രണ്ട് ഡോസുകളും 29.2 ശതമാനം(1,25,715) പേര്‍ മൂന്നാം ഡോസും വാക്‌സിനുകളും സ്വീകരിച്ചിട്ടുണ്ട്.