അഗളി: അട്ടപ്പാടിയില്‍ വീട്ടുവളപ്പില്‍ ഗ്രോബാഗില്‍ കഞ്ചാവ് കൃ ഷി നടത്തിയ തിനെ ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.അഗളി ഭൂതിവഴി ഊര് വീട്ടില്‍ രാധാകൃഷ്ണന്‍ (44) ആണ് അറസ്റ്റിലായ ത്.പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.അജിത്തും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്.

20 കഞ്ചാവ് ചെടികളാണ് ഗ്രോബാ ഗില്‍ വളര്‍ത്തിയിരുന്നത്. ചെടി കള്‍ക്ക് ഏകദേശം അഞ്ച് മാസ ത്തോളം പ്രായമായിട്ടു ള്ളതായും ആവശ്യമായ വെള്ളവും വളവും നല്‍കിയാണ് ചെടികളെ പ്രതി പരിപാലിച്ച് പോന്നിരുന്നതെന്നും എക്‌സൈസ് അറിയിച്ചു. പ്രിവ ന്റീവ് ഓഫീസര്‍ ടി.പി മണികണ്ഠ ന്‍,സിവില്‍ എക്‌സൈസ് ഓഫീ സര്‍മാരായ സുമേഷ്,വിജീഷ് കു മാര്‍,ഷാബു,വനിതാ സിവില്‍ എ ക്‌സൈസ് ഓഫീസര്‍മാരായ നിമ്മി,ഡ്രൈവര്‍ പ്രദീപ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. രാധാകൃഷ്ണനെ മണ്ണാര്‍ക്കാട് കോടതി യില്‍ ഹാജരാക്കി.
