അലനല്ലൂര്‍: കര്‍ക്കിടകമാസത്തിലെ ഔഷധക്കഞ്ഞിയുടെ പ്രാധാ ന്യം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനായി എടത്തനാട്ടുക ര വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂളില്‍ ഔഷധക്കഞ്ഞി വിതരണം ചെയ്തു.പത്തിലകളായ മത്തന്‍, കുമ്പളം, വെള്ളരി,തഴുതാമ, തകര, ചേമ്പ്, ചേന, പയറില, കഞ്ഞിതുവ്വ, താള് എന്നിവയുടെ പ്രദര്‍ശന വും പത്തില തോരനും തയ്യാറാക്കി.ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലി മഠത്തൊടി ഉദ്ഘാടനം ചെ യ്തു. ഔഷധക്കഞ്ഞിയുടെ പ്രാധാന്യത്തെക്കുറിച്ച് അലനല്ലൂര്‍ ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോഷ്‌ന ഷിഹാബ് വിശ ദീകരിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് റസാഖ് മംഗലത്ത് അദ്ധ്യ ക്ഷത വഹിച്ചു. മുന്‍ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ റഹ്മത്ത് മഠത്തൊടി, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം സി. മുഹമ്മദാലി , പ്രധാനാധ്യാപകന്‍ സി.ടി മുരളീധരന്‍ , കെ.ആര്‍ വര്‍ണ്ണ എം.പി.ടി.എ വൈസ് പ്രസിഡ ന്റ് പി.ഫെമിന അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത്, ടി ഹബീബ,എം.പി മിനീഷ ,പി രവിശങ്കര്‍, എ.പി ആസിം ബിന്‍ ഉസ്മാന്‍ , ഐ ബേബി സല്‍വ, കെ.പി ഫായിഖ് റോഷന്‍ , എന്‍ ഷാഹിദ് സഫര്‍, മാഷിദ എന്നിവര്‍ സംബന്ധിച്ചു.