മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിന്റെ സമഗ്ര വിദ്യാ ഭ്യാസ മുന്നേറ്റം ലക്ഷ്യമിട്ട് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നടപ്പാക്കു ന്ന ഫ്‌ലെയിം പദ്ധതിക്ക് തുടക്കമായി.നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷ ത വഹിച്ചു.ഒറ്റപ്പാലം സബ് കലക്ടര്‍ ഡി.ധര്‍മ്മലശ്രീ മുഖ്യാതിഥിയാ യി.മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ നിന്ന് എസ്.എസ്.എല്‍. സി, പ്ലസ് ടു സമ്പൂര്‍ണ എ പ്ലസ്,നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ ഷിപ്പ് ജേതാക്കളായ അറുനൂറോളം വിദ്യാര്‍ത്ഥി പ്രതിഭക ളേയും നൂറ് ശതമാനം വിജയം കൈവരിച്ച പതിനാല് വിദ്യാലയങ്ങളേയും പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു.
എന്‍സ്‌കൂള്‍ ലേണിങിന്റെ അക്കാദമിക പിന്തുണയോടെ വിദ്യാര്‍ ത്ഥികളുടെ വിവിധ ശേഷികള്‍ പരിപോഷിപ്പിക്കുകയും മത്സര പ രീക്ഷ കള്‍ക്ക് പ്രാപ്തരാക്കുന്നതിനൊപ്പം പുതിയ വൈജ്ഞാനിക മേഖലകളിലേക്ക് എത്തിക്കുകയുമാണ് ഫ്‌ലെയിം പദ്ധതി ലക്ഷ്യ മാക്കുന്നത്.വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്കുള്ള പരിശീല നം,മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം,സ്‌കൂളുകളുടെ ഭൗതിക നിലവാരം മെച്ചപ്പെടുത്തല്‍,അഭിരുചി പരിശോധന, കരിയര്‍ കൗ ണ്‍സിലിങ്,സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷ പരി ശീലനം,ട്രൈബല്‍ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്ത ല്‍,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയെക്കുറിച്ച് അവബോധം നല്‍കല്‍,സര്‍വീസ് എന്‍ട്രി പ്രോഗ്രാം,ഭിന്നശേഷി വിദ്യാര്‍ത്ഥികളു ടെ ശാക്തീകരണം തുടങ്ങിയവയാണ് ഫ്‌ലെയിമില്‍ ഉള്‍പ്പെടുത്തി യിട്ടുള്ളതെന്ന് എംഎല്‍എ അറിയിച്ചു.
മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി,മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുള്ള,പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അ ബൂബക്കര്‍,ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡണ്ട് മുഹമ്മദ് ചെറൂ ട്ടി,തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.ഷൗക്കത്തലി,ജില്ലാ പ ഞ്ചായത്തംഗം ഗഫൂര്‍ കോല്‍കളത്തില്‍,സംഘാടക സമിതി ചെയര്‍ മാന്‍ ഡോ.ടി.സൈനുല്‍ ആബിദ്, കണ്‍വീനര്‍ സിദ്ദീഖ് പാറോക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.എന്‍സ്‌കൂള്‍ സി.ഇ.ഒ കെ.വി.മുഹമ്മദ് യാസീന്‍ പദ്ധതി വിശദീകരണം നടത്തി.എ ഡാപ്റ്റ് സി.ഇ.ഒ ഉമര്‍ അബ്ദുസ്സലാം,എന്‍സ്‌കൂള്‍ ലേണിങ് ഡയറക്ടര്‍ അഹമ്മ ദ് സാജു എന്നിവര്‍ അക്കാദമിക സെഷന് നേതൃത്വം നല്‍കി.അഡ്വ. ടി.എ. സിദ്ദീഖ്,പി.അഹമ്മദ് അഷ്‌റഫ്, കല്ലടി അബൂബക്കര്‍, വി.വി. ഷൗക്ക ത്തലി,റഷീദ് ആലായന്‍, ടി.എ.സലാം,ഹമീദ് കൊമ്പത്ത്, കെ.ജി. ബാബു,സലീം നാലകത്ത്,ഷമീര്‍ പഴേരി, മുനീര്‍ താളിയില്‍, ബി ലാല്‍ മുഹമ്മദ്,പി.എം.മുഹമ്മദ് അഷ്‌റഫ്,ജോബ് ഐസക്, എം .മുഹമ്മദലി മിഷ്‌കാത്തി,ഷമീര്‍ മണലടി,പി.സി.മുഹമ്മദ് ഹബീ ബുള്ള,ടി.ബിനീഷ്,വി.പി.റഹീസ് എന്നിവരടങ്ങിയ ഫ്‌ലെയിം കോര്‍ ഗ്രൂപ്പ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.