മണ്ണാര്‍ക്കാട്: സ്വര്‍ണ്ണക്കടത്ത് കേസ് ഹൈക്കോടതി ജഡ്ജിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്തുക,പരിസ്ഥിതി ലോല മേഖല ബഫര്‍ സോണ്‍ വിഷയം ഇടതു സര്‍ക്കാറിന്റെ കളളക്കളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ രണ്ടിന് രാവിലെ 10 മണിക്ക് നടക്കുന്ന കലക്ടറേറ്റ് മാര്‍ച്ച് വിജയി പ്പിക്കാന്‍ യു.ഡി.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം നേതൃ യോഗം തീരുമാനിച്ചു. മാര്‍ച്ചില്‍ അഞ്ഞൂറിലധികം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു.സി.പി.എമ്മിന്റെ അക്രമ സമരം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. മുസ് ലിംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുല്ല, ജനറല്‍ കണ്‍വീനര്‍ ബാലഗോപാല്‍ പ്രസംഗിച്ചു. പി .അഹ മ്മദ് അഷറഫ്, വി.വി ഷൗക്കത്തലി (കോണ്‍ഗ്രസ്) അഡ്വ.ടി.എ സി ദ്ദീഖ്, റഷീദ് ആലായന്‍ (മുസ്ലിംലീഗ്), വി.ഡി ജോസഫ് (കരള കോണ്‍ ഗ്രസ് ജോക്കബ്), അബു വറോടന്‍ (സി.എം.പി), അയപ്പന്‍ (ആര്‍.എസ് .പി), മനോജ് (കോരള കോണ്‍ഗ്രസ് ജോസഫ്), ഗിരീഷ് ഗുപ്ത (യൂത്ത് കോണ്‍ഗ്രസ്), ഷമീര്‍ പഴേരി (യൂത്ത് ലീഗ്) തുടങ്ങി യു.ഡി.എഫ് പഞ്ചായത്ത് തല ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, ത്രിതല പഞ്ചായ ത്ത് ജനപ്രതിനിധികള്‍, സഹകരണ ബാങ്ക് ഡയറക്ടര്‍മാര്‍ തുടങ്ങിയ വര്‍ സംബന്ധിച്ചു. പി.സി ബേബി സ്വാഗതവും ഹുസൈന്‍ കോളശ്ശേ രി നന്ദിയും പറഞ്ഞു.