കല്ലടിക്കോട്: കുടിവെള്ള പൈപ്പിടുന്നതിനായി ദേശീയപാതയോര ത്ത് കീറിയ ചാല്‍ വാട്ടര്‍ അതോറിറ്റി നികത്തി തുടങ്ങി. കല്ലടിക്കോ ട് ദീപാ ജംഗ്ഷനില്‍ നിന്നാണ് പ്രവൃത്തികള്‍ ആരംഭിച്ചിരിക്കുന്നത്. ദീപാ ജംഗ്ഷന്‍ മുതല്‍ പാറോക്കാട് വരെയാണ് പ്രവൃത്തികള്‍ നട ത്തുന്നത്.രണ്ട് ദിവസത്തിനകം ഇത് പൂര്‍ത്തിയാകും.രണ്ടാം ഘട്ട ത്തില്‍ കല്ലടിക്കോട് മുതല്‍ പൊന്നംകോട് വരെയുള്ള ഭാഗത്തും ചാല്‍ നികത്തില്‍ പ്രവൃത്തി നടത്തും.ചാലിന് മുകളിലെ മണ്ണ് നീ ക്കം ചെയ്ത് സിമന്റും കല്ലുമിട്ട് നികത്തുകയാണ് ചെയ്യുന്നത്.ഇതിന് മുകളില്‍ ഇന്റര്‍ലോക്കും പതിക്കുന്നുണ്ട്.
ദേശീയപാത നവീകരണം കഴിഞ്ഞ ശേഷം പാതയോരത്ത് ചാല് കീറി കുടിവെള്ള പൈപ്പിട്ടതിന് പിന്നാലെ മഴയെത്തിയതാണ് പ്ര ശ്‌നങ്ങള്‍ക്ക് ഇടവെച്ചത്.ചാല് കൃത്യമായി മൂടാതിരുന്നതിനാല്‍ മണ്ണിടിച്ചിലും വാഹനങ്ങള്‍ മണ്ണില്‍ താഴ്ന്നു പോകുന്ന സ്ഥിതിയു മുണ്ടായി.കഴിഞ്ഞ രണ്ടാഴ്ചക്കിടെ ചരക്ക് ലോറികളുള്‍പ്പടെ നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.കുടിവെള്ള പൈപ്പിടുന്ന തിനായി കീറിയ ചാലിലെ മണ്ണ് താഴ്ന്ന് വലിയ കുഴിയായി മാറിയ താണ് അപകടകെണിയായത്.വീതി കുറഞ്ഞ റോഡില്‍ വാഹന ങ്ങള്‍ അരികൊരുക്കി നല്‍കുമ്പോഴാണ് അപകടത്തില്‍പ്പെട്ടിരുന്ന ത്.കല്ലടിക്കോട് ടിബി ജംഗ്ഷന്‍ മുതല്‍ തുപ്പനാട് വരെ അപകട സാഹചര്യം നിലനിന്നിരുന്നു.
പ്രശ്‌നം സങ്കീര്‍ണമായതോടെ രണ്ടാഴ്ച മുമ്പ് കേരള വാട്ടര്‍ അതോറി റ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ.ജോസ് ജോസഫ് സ്ഥലം സന്ദര്‍ ശിക്കുകയും ചാല് നികത്താനും പാതയോരത്തിട്ടിരുന്ന ടൈലുകള്‍ പുന:സ്ഥാപിക്കാനും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തികള്‍ തുടങ്ങിയത്.അതിനിടെ വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്ത് നിന്നും അപകടച്ചാല്‍ നികത്തുന്നതിന് വേഗത്തില്‍ നടപടിയുണ്ടാകാതിരി ക്കുകയും അപകടങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാരിടപെട്ട് തുപ്പനാട് പാലത്തിന് സമീപത്ത് ചാല്‍ നികത്തിയി രുന്നു.ചെടികളും കമ്പുകളും നാട്ടി അപായ മുന്നറിയിപ്പ് നല്‍കു കയും ചെയ്തിരുന്നു.ഇതിന് പിന്നാലെ അധികൃതര്‍ പാതയോരത്ത് കയറു കെട്ടി സുരക്ഷയൊരുക്കകയും ചെയ്തിരുന്നു.