മണ്ണാര്‍ക്കാട്: തെങ്കര രാജാസ് മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സീ നിയര്‍ സെക്കണ്ടറി സ്‌കൂളില്‍ റോബോട്ടിക്ക് വിദ്യാഭ്യാസത്തിനായി കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച അടല്‍ ടിങ്കറിംഗ് ലാബ്, പ്രൊഡിജി മാത്‌സ്,എസ്‌പെരന്‍സ സമ്മര്‍ ക്യാമ്പ് എന്നിവയുടെ ഉ ദ്ഘാടനം നാളെ വൈകീട്ട് നാല് മണിക്ക് സ്‌കൂളില്‍ നടക്കും.അടല്‍ ടിങ്കറിംഗ് ലാബ് വികെ ശ്രീകണ്ഠന്‍ എംപിയും,സമ്മര്‍ ക്യാമ്പ് ഉദ്ഘാ ടനം എന്‍.ഷംസുദ്ദീന്‍ എംഎല്‍എയും പ്രൊഡിജി മാത്‌സ് ലോഞ്ചിം ഗ് മജീഷ്യന്‍ ഗോപിനാഥ് മുതുകാടും നിര്‍വ്വഹിക്കും.
സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീദേവ് നെടുങ്ങാടി അധ്യക്ഷനാ കും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി,പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ ഷിബു,കെ.പി ജഹീഫ്,സിബിഎസ്ഇ മാനേ ജ്‌മെന്റ് അസോസിയേഷന്‍ കേരള പ്രസിഡന്റ് ടിപിഎം ഇബ്രാഹിം ഖാന്‍,സെക്രട്ടറി രാമചന്ദ്രന്‍,പാലക്കാട് ജില്ല സിബിഎസ്ഇ മാനേ ജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍,സഹോദയ കോംപ്ലക്‌സ് പ്രസിഡന്റ് ഷാജി കെ തയില്‍,ട്രഷറര്‍ പി.ഉണ്ണികൃഷ്ണ ന്‍,പ്രൊഡിജി മാത്‌സ് സെയില്‍ ഡയറക്ടര്‍ ഷാരംഗ് അരവിന്ദ്,സേവ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഫിറോസ് ബാബു,പിടിഎ പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിക്കും.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിനോദിനി ശ്രീദേവ് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ റിട്ട.ക്യാപ്റ്റന്‍ ബാലചന്ദ്രന്‍ കൊളവള്ളി നന്ദിയും പറയും.തുടര്‍ന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃ ത്വത്തില്‍ മാജിക്കല്‍ മോട്ടിവേഷന്‍ പരിപാടിയും നടക്കും.