അഗളി: സൈലന്റ് വാലിയില്‍ കാണാതായ വനംവകുപ്പിലെ താ ത്കാലിക വാച്ചര്‍ക്കായുള്ള രണ്ടാം ദിവസത്തെ തിരച്ചിലും വിഫ ലമായി.മുക്കാലി സ്വദേശി പുളിക്കാഞ്ചേരി വീട്ടില്‍ രാജന് വേണ്ടി യാണ് തിരച്ചില്‍ നടത്തുന്നത്.ബുധനാഴ്ചയാണ് രാജനെ കാണാതായ വിവരം അറിയുന്നത്.
ഇന്നലെ പാലക്കാട് നിന്നുള്ള ഡോഗ് സ്‌ക്വാഡ്,സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വിനോദ്,അഗളി എസ് ഐ കെ. ബി ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 140 പേരടങ്ങുന്ന സംഘമാണ് വനത്തില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയത്. പുല ര്‍ച്ചെ അഞ്ചു മുതലാണ് അന്വേഷണം ആരംഭിച്ചത്.എന്നാല്‍ രാജനെ കണ്ടെത്താനായില്ല.
സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ സൈരന്ധ്രിയില്‍ ചൊവ്വാഴ്ച രാത്രി സുഹൃത്തുക്കളുമായി ഭക്ഷണം കഴിഞ്ഞ് താമസ സ്ഥലത്ത് ഉറങ്ങാനായി പോയതായിരുന്നു രാജന്‍.ബുധനാഴ്ച രാവിലെ സുഹൃ ത്തുക്കള്‍ ചായയുമായി രാജന്റെ താമസ സ്ഥലത്ത് ചെന്നപ്പോഴാണ് വഴിയില്‍ ചെരുപ്പും ടോര്‍ച്ചും കിടക്കുന്നത് കണ്ടത്.20 മീറ്റര്‍ മാറി രാജന്‍ ഉടുത്തിരുന്ന മുണ്ട് മുള്ളുചെടിയില്‍ കുടുങ്ങി കിടക്കുന്നതും കണ്ടെത്തി.നെഞ്ചു വേദനയ്ക്കായി കഴിച്ചിരുന്ന മരുന്നും സമീപ ത്തുണ്ടായിരുന്നു.
സുഹൃത്തുക്കള്‍ മുക്കാലിയിലെ അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജയഘോഷിനെ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് സൈല ന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വിനോദിന്റെ നേതൃ ത്വത്തില്‍ അഗളി പൊലീസില്‍ വിവരമറിയിച്ചു.അഗളി സിഐ അരുണ്‍പ്രസാദിന്റെ നേതൃത്വത്തില്‍ വനത്തില്‍ തിരച്ചില്‍ നടത്തി യെങ്കിലും ആളെ കണ്ടെത്താനായില്ല.
രാജനെ കാണാതായ രാത്രി സൈരന്ധ്രിയില്‍ മഴയായിരുന്നു. ബുധ നാഴ്ച രാത്രിയിലും മഴ പെയ്തിരുന്നതിനാല്‍ പൊലീസ് നായയ്ക്ക് 20 മീ റ്ററോളം മാത്രമേ മണം പിടിച്ച് എത്താന്‍ സാധിച്ചിട്ടുള്ളൂ.ഉച്ചയോടെ ഡോഗ് സ്‌ക്വാഡ് മടങ്ങി.ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തി യിരുന്നു.നിബിഡ വനമായതിനാല്‍ വെളിച്ച കുറവും തിരച്ചിലിന് പ്രതികൂലമായി.
മുക്കാലിയില്‍ നിന്നും സൈരന്ധ്രി വനത്തിലേക്ക് റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സന്ദര്‍ശ കര്‍ക്ക് വില ക്കേര്‍പ്പെടുത്തിയിട്ടുണ്ട്.സന്ദര്‍ശകരില്ലാതായതോടെ വന്യമൃഗങ്ങ ളുടെ സാന്നിദ്ധ്യവും സൈരന്ധ്രിയില്‍ കൂടുതലാണ്. രാജനെ കാണാതായ സംഭവത്തില്‍ അഗളി പൊലീസ് കേസെടു ത്തു.