മണ്ണാര്‍ക്കാട്: തെങ്കര രാജാസ് മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സീ നിയര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ റോബോട്ടിക്ക് വിദ്യാഭ്യാസ ത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മിച്ച അടല്‍ ടിങ്കറിംഗ് ലാബ്,പ്രൊഡിഗി മാത്സ്,എസ്പെരന്‍സ സമ്മര്‍ക്യാമ്പ് എ ന്നിവയുടെ ഉദ്ഘാടനം മെയ് എട്ടിന് നടക്കുമെന്ന് സ്കൂള്‍ മാനേജിം ഗ് ഡയറക്ടര്‍ ശ്രീദേവ് നെടുങ്ങാടി വാര്‍ത്താ സമ്മേളനത്തില്‍ അറി യിച്ചു.

വി.കെ ശ്രീകണ്ഠന് എം.പി,അഡ്വ.എന്‍.ഷംസുദ്ദീന് എംഎല്‍എ, ജന പ്രതിനിധികള്‍,സിബിഎസ്ഇ മാനേജ്മെന്റ് സംഘടനാ ഭാരവാഹി കള്‍ എന്നിവര്‍ക്കൊപ്പം ലോക പ്രസിദ്ധ മാന്ത്രികന് ഗോപിനാഥ് മുതുകാട് വിശിഷ്ടാതിഥിയായിരിക്കും.ഗോപിനാഥ് മുതുകാടിന്റെ മാജിക്കല്‍ മോട്ടിവേഷന്‍ പരിപാടിയും ഉണ്ടാകും.പാസ് മുഖേനയാ ണ് പ്രവേശനം.പാസുകള്‍ സൗജന്യമായി സ്കൂള്‍ ഓഫീസില്‍ നി ന്നും ലഭ്യമാകുമെന്നും ശ്രീദേവ് നെടുങ്ങാടി പറഞ്ഞു.
വേനലവധിക്കാലം അറിവിന്റേയും ആനന്ദത്തിന്റേയും ആഘോ ഷമാക്കി മാറ്റുന്ന എസ്പെരന്‍സ സമ്മര്‍ ക്യാമ്പില്‍ നാലു മുതല്‍ 14 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രവേശനം.15 ദിവസം നീണ്ട് നില്ക്കുന്ന ക്യാമ്പ് മെയ് 12ന് തുടങ്ങും.നീന്തല്‍ പരിശീലനം, കുതിര സവാരി പരിശീലനം,റോളര്‍ സ്കേറ്റിംഗ്,ആര്‍ച്ചെറി ഉള്‍പ്പെ ടുന്ന നിരവധി പരിശീലന സെഷനുകള്‍ ക്യാമ്പിലുണ്ടാകും. കൂടുത ല്‍ വിവരങ്ങള്‍ക്ക് 9746819496 എന്ന നമ്പരില്‍ ബന്ധപ്പെടാം. സ്കൂളി ന്റെ പ്രവര്‍ത്തനങ്ങള്‍ ജനകീയവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയുടെ പൂര്‍ണ പിന്തുണയോ ടെ യാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

മൂന്ന് പതിറ്റാണ്ട് കാലത്തോളമായി മണ്ണാര്‍ക്കാടിന്റെ വിദ്യാഭ്യാസ മേഖലയില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന രാ ജാസ് സ്കൂളിന് കഴിഞ്ഞ വര്‍ഷത്തെ എഡ്യുക്കേഷന്‍ വേള്‍ഡ് സര് വേയില്‍ ടോപ് 50 ബഡ്ജറ്റ് പ്രൈവറ്റ് സ്കൂള്‍ അവാര്‍ഡ് ലഭിച്ചതായും ശ്രീദേവ് നെടുങ്ങാടി അറിയിച്ചു.കേരളത്തില്‍ നാലാമതും ഇന്ത്യയി ല്‍ 31-ാം സ്ഥാനവുമാണ് ലഭിച്ചത്.കുറഞ്ഞ ഫീസ് നിരക്കില്‍ ക്രിയാ ത്മക വിദ്യാഭ്യാസം നല്‍കുന്നതിനാണ് പുരസ്കാരം ലഭിച്ച മണ്ണാര് ക്കാട്ടെ ഏക സ്കൂളും രാജാസ് ആണ്.കുട്ടികളുടെ വിദ്യാഭ്യാസത്തെ കൂടുതല്‍ പ്രവര്ത്തനാധിഷ്ഠിതമാക്കി പഠിപ്പിക്കുന്ന ലീഡ് പഠന രീ തി അവലംബിച്ച മണ്ണാര്‍ക്കാട്ടെ ഏക വിഭ്യാസ സ്ഥാപനം കൂടിയാണ് രാജാസ് മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സീനിയര്‍ ഹയര്‍ സെക്ക ണ്ടറി സ്കൂള്‍.വാര്‍ത്താ സമ്മേളനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജി. ആര്.വിനോദിനി,സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ ചെയര്മാന് ഫിറോസ് ബാബു എന്നിവരും പങ്കെടുത്തു.
